വൈക്കം : ഹിന്ദുക്കളുടെ സ്വത്ത് ആര്‍ക്കും വിട്ടുകൊടുക്കേണ്ട കാര്യമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വ്യക്തമാക്കി. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം പാവപ്പെട്ടവരുടെ പേര് പറഞ്ഞ് വീതം വച്ചെടുക്കാന്‍ നോക്കേണ്ട കാര്യമില്ല. അത് ഹിന്ദുവിന്റെ സ്വത്താണ്. അതില്‍ കൈകടത്താന്‍ ആരും ശ്രമിക്കേണ്ട കാര്യമില്ല. തൊഴില്‍ പരിശീലനപരിപാടി ട്രെയിനിംഗ് സെന്ററിന്റെ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിരുന്നുകാരായി വന്നവര്‍ വീടുഭരിക്കുന്ന അവസ്ഥയാണ് ന്യൂനപക്ഷങ്ങള്‍ ചെയ്യുന്നത്. വീട്ടുകാര്‍ പുറത്തുമായി. പള്ളിപണിയാന്‍ ഇവിടുത്തെ രാജാക്കന്മാരാണ് സൗകര്യം കൊടുത്തത്. ഇപ്പോള്‍ സമസ്തമേഖലകളിലും ന്യൂനപക്ഷം ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു.
സ്കൂളുകളുടെ കാര്യത്തില്‍ എസ്എന്‍ഡിപിക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ല. ദേവസ്വം ബില്ലും നടക്കാതെ പോയി. സംവരണതത്വത്തില്‍ റൊട്ടേഷന്‍ വ്യവസ്ഥവന്നതോടെ ഭൂരിപക്ഷസമുദായാംഗങ്ങള്‍ പുറത്താക്കപ്പെട്ടു. ന്യൂനപക്ഷപ്രീണനത്തിന്റെ പേരിലാണ് ഈ അതിക്രമങ്ങള്‍ നടക്കുന്നത്. സംവരണമുണ്ടെങ്കിലും സര്‍ക്കാര്‍ ജോലികളില്‍ ഈഴവസമുദായം പിന്തള്ളപ്പെടുന്നതിന്റെ കാരണം വേറൊന്നുമല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: