കൊച്ചി : ഇന്‍ഫോ പാര്‍ക്കില്‍ ജോലി ചെയ്യുന്ന യുവതിയെ മര്‍ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണു കേസെടുത്തത്. ഞായറാഴ്ച നൈറ്റ് ഷിഫ്റ്റിന് പോകും വഴിയാണു മലപ്പുറം സ്വദേശിനി തെസ്നി ബാനുവിന് അക്രമം നേരിടേണ്ടി വന്നത്.
പുരുഷ സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനെ ഏതാനും പേര് ചോദ്യം ചെയ്തു. ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്നാണ് അക്രമം അഴിച്ചുവിട്ടത്. ബംഗളുരുവിലെ സംസ്കാരമല്ല കേരളത്തിലെന്നും സൂക്ഷിച്ചു നടക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഒരു സംഘം തസ്നിയെ ആക്രമിച്ചത്.
സംഭവ സ്ഥലത്തു പോലീസ് എത്തിയെങ്കിലും ഉചിതമായ നടപടിയെടുക്കാന്‍ പോലീസ് തയാറായില്ല. രാവിലെ ചില ആളുകള്‍ ഒത്തുതീര്‍പ്പിനായി സമീപിച്ചെന്നും എന്നാല്‍ താന്‍ വഴങ്ങിയില്ലെന്നും തസ്നി അറിയിച്ചു. സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ യുവതിയുടെ മൊഴിയെടുത്തു.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ കഴിയുകയാണു തെസ്നി. കുറ്റക്കാരെ ഉടന്‍ പിടികൂടുമെന്നു പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: