ഇടുക്കി : അടിമാലി ശല്യംപാറയില്‍ അനുജനെ കുത്തിക്കൊന്ന് ജ്യേഷ്ഠന്. ശല്യംപാറ സ്വദേശി പ്രസാദ് ആണ് സഹോദരന് അനിലിനെ കൊലപ്പെടുത്തിയത്. വൈകിട്ട് മദ്യപിച്ച് എത്തിയ പ്രസാദ്, അനിലുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട ശേഷം വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുക ആയിരുന്നു. അനിലിന്റെ വീട്ടില്‍ ഈ സമയത്ത് മറ്റാരും ഉണ്ടായിരുന്നില്ല.
മണിക്കൂറുകള്‍ കഴിഞ്ഞ് തിരിച്ചെത്തിയ ഭാര്യ കണ്ടത് രക്തം വാര്‍ന്ന നിലയില്‍ ഹാളില്‍ കിടക്കുന്ന അനിലിനെയാണ്.ഉടന്‍ തന്നെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ മദ്യലഹരിയില്‍ ടിവി കണ്ടിരിക്കുകയായിരുന്നു പ്രസാദ്.ഇയാളെ വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രസാദ് സ്ഥിരമായി വീട്ടിലെത്തുന്ന ആള് ആയിരുന്നില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു.രണ്ടു മാസം മുമ്പ് ബിഎസ്എന്‍എല്‍ കേബിളുകള്‍ മോഷ്ടിച്ചുവിറ്റ സംഭവത്തില്‍ ജയിലില്‍ ആയതിനുശേഷം അടുത്തിടെയാണ് പ്രസാദ് പുറത്തിറങ്ങിയത്.


















