Thursday, November 19, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Keralam

യുഡിഎഫിന്റെ ഭരണത്തണലില്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2026, 06:55 am IST
inKeralam
Add to Preferred Sources

ആലപ്പുഴ: യുഡിഎഫിന്റെ ഭരണത്തണലില്‍ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം കുടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. നിലവിലെ രാഷ്‌ട്രീയ അനുകൂല സാഹചര്യം ഉപയോഗിച്ച് സംഘടനാ സംവിധാനവും ആശയപ്രചാരണവും സംഘടന വ്യാപിപ്പിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ മുഖമായ വെല്‍ഫയര്‍ പാര്‍ട്ടിക്ക് വേണ്ടത്ര വേരോട്ടം മുസ്ലീം മതവിഭാഗത്തില്‍ പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് ബദല്‍ മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നത്. നിലവില്‍ മതത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഇടയില്‍ ‘മെക്ക’ തുടങ്ങിയ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി മറ്റു സംഘടനകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കുകയാണ്.

യുഡിഎഫ് ഭരണകാലത്ത് മുസ്ലീം ലീഗ് കുത്തകയാക്കി വെച്ചിരിക്കുന്ന വിദ്യാഭ്യാസ മേഖലയാണ് ഇവരുടെ പ്രധാന ലക്ഷ്യം. വെല്‍ഫയര്‍ പാര്‍ട്ടിയുടെ സംഘടനയായ കേരള സ്‌കൂള്‍ ടീച്ചേഴ്സ് മൂവ്മെന്റിന്റെ പ്രവര്‍ത്തനം സജീവമാക്കാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാന കമ്മറ്റി ഓഫീസ് തിരുവനന്തപു
രത്ത് ആരംഭിച്ചു. മതന്യൂനപക്ഷ വോട്ട്ബാങ്കിന്റെ ബലത്തില്‍ അധികാരത്തില്‍ എത്തിയ യുഡിഎഫ് ഭരണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലും അദ്ധ്യാപകരിലും ഉള്‍പ്പടെ തങ്ങളുട ആശയം പ്രചരിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പരസ്യമായി പിന്തുണ നല്‍കുക മാത്രമല്ല. മുസ്ലീം മതവിഭാഗങ്ങള്‍ക്കിടയില്‍ ആശയപരമായി പ്രചാരണം നടത്തി ലീഗിനെ പോലും നിയന്ത്രിക്കുന്ന ശക്തിയായി മാറാനും ജമാഅത്തെ ഇസ്ലാമിക്ക് കഴിഞ്ഞു. ആളെണ്ണത്തില്‍ കുറവാണെങ്കിലും ആശയപ്രചാരണത്തിലെ മേല്‍ക്കൈ ആണ് ഇതിന് സഹായമായത്. യുഡിഎഫിനെ നയിച്ച വി. ഡി. സതീശന്‍ ജമാഅത്തെ ഇസ്ലാമിക്ക് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തിരുന്നു. മതരാഷ്‌ട്രവാദം ജമാഅത്തെ ഇസ്ലാമി ഉപേക്ഷിച്ചെന്നായിരുന്നു സതീശന്റെ വാദം. എന്നാല്‍ ഇതുവരെ തങ്ങളുടെ അടിസ്ഥാന ആശയമായ മതരാഷ്‌ട്രവാദത്തെ തള്ളിപ്പറയാന്‍ അവര്‍ തയാറായിട്ടില്ല.

വടക്കന്‍ കേരളത്തിലും മറ്റിടങ്ങളിലെ മുസ്ലീം വിഭാഗം നിര്‍ണായകമായ മണ്ഡലങ്ങളിലും യുഡിഎഫ് വിജയത്തിന്റെ ക്രഡിറ്റ് ഏറ്റെടുക്കാനുള്ള ശ്രമവും ജമാഅത്തെ ഇസ്ലാമി തുടങ്ങിക്കഴിഞ്ഞു. യുഡിഎഫ് ഭരണത്തില്‍ ഭാവിയില്‍ തങ്ങളുടെ രാഷ്‌ട്രീയ, സാമൂഹിക അജണ്ടകള്‍ നേടിയെടുക്കാനുള്ള നീക്കമാണ് ഇതിന് പിന്നില്‍. മുഖ്യധാരാ രാഷ്‌ട്രീയത്തില്‍ സ്വീകാര്യത വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ അവര്‍ പയറ്റുന്നത്. വിദ്യാര്‍ത്ഥി സംഘടനയായ ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കാന്‍ ശ്രമം തുടങ്ങി. സംഘടനയുടെ നേതൃത്വത്തില്‍ സംസ്ഥാനതല ജാഥ സംഘടിപ്പിക്കും. നിഷ്പക്ഷത നടിച്ച് മറ്റു വിദ്യാര്‍ത്ഥികളില്‍ സ്വാധീനം ഉറപ്പിക്കുകയാണ് ലക്ഷ്യം. സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകളും, മുഖ്യധാര മാധ്യമ സംവിധാനങ്ങളും ഇതിനായി ഉപയോഗിക്കുന്നു.

Tags: Jamaat-e-IslamiWelfare Party of IndiaUDF Government
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Keralam

യുഡിഎഫ് സര്‍ക്കാരിലുള്ള പ്രതീക്ഷ അസ്തമിച്ചെന്ന് വളര്‍മതി, പഞ്ചാര വാക്കുകള്‍ ജനം തിരിച്ചറിയുന്നുണ്ട്

Editorial

മാസപ്പടി കേസിലെ യുഡിഎഫ് വഞ്ചന

Keralam

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Keralam

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

Keralam

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

രാമായണ എന്ന സിനിമയില്‍ ശ്രീരാമനായി രണ്‍ബീര്‍ കപൂര്‍

വരുമാനത്തില്‍ 1500 കോടി കടന്ന് രാമായണ; ധുരന്ധറിനെ പിന്നിലാക്കി ശ്രീരാമനെയും രാവണനെയും കുറിച്ചുള്ള സിനിമ

വി കുഞ്ഞികൃഷ്ണന്‍ എം എല്‍ എയുടെ പേഴ്‌സണല്‍ സ്റ്റാഫിനെ മര്‍ദിച്ച സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

ബേബി ഷവര്‍ ചടങ്ങിന്‍റെ ഭാഗമായി സാമന്ത റൂത്ത് പ്രഭുവും ഭര്‍ത്താവ് രാജ് നിഡിമോരുവും പ്രാര്‍ത്ഥിക്കുന്നു

പ്രസവത്തിന് മുന്‍പ് കുടുംബത്തിന്റെ അനുഗ്രഹം തേടി സാമന്ത റൂത്ത് പ്രഭു; പരമ്പരാഗത ‘ബേബി ഷവർ’ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചു

ശിവസേന ഷിന്‍ഡേ പക്ഷം നേതാവ് ഷൈന എന്‍സി ബാല്‍ താക്കറേ ചെരിപ്പുകൊണ്ട് കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യറെ അടിക്കുന്ന ഫോട്ടോ കീറുന്നു. കീറുന്നത് മണി ശങ്കര്‍ അയ്യരുടെ മുഖം മാത്രമാണ്

ബാല്‍ താക്കറേയുടെ ഫോട്ടോ കീറിയിട്ടില്ല, കീറിയത് മണിശങ്കര്‍ അയ്യരുടെ ഫോട്ടോ വിശദീകരണവുമായി ഏക്നാഥ് ഷിന്‍ഡേ

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് വിദര്‍ശ കെ. വിനോദിന് സര്‍ക്കാര്‍ ജോലി , നിയമന ഉത്തരവ് നാളെ കൈമാറും.

തിരുപ്പുറകുണ്ഡ്രം സ്തംഭത്തിൽ വിളക്ക് തെളിയിക്കാൻ അനുവദിക്കരുത് : ഹൈക്കോടതി വിധി തടയണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയിൽ

15 കോടി രൂപയുടെ ബിസിനസ്സ് ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കുന്ന ജൈനകുടുംബം

15 കോടി രൂപയുടെ ബിസിനസ്സ് ഉപേക്ഷിച്ച് ജൈനകുടുംബം; പകരം കുടുംബത്തിലെ നാല് അംഗങ്ങളും സന്യാസ ജീവിതം സ്വീകരിക്കുന്നു

ജ്യോതിഷ പണ്ഡിതനും ക്ഷേത്ര സംരക്ഷണ സമിതി മുന്‍ പ്രസീഡന്റുമായ ഡോ. കെ ബാലകൃഷ്ണ വാര്യര്‍ അന്തരിച്ചു

പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍, കേരളത്തിന്റെ ആവശ്യങ്ങളടങ്ങിയ നിവേദനം കൈമാറി

കോടതിയെയും കബളിപ്പിച്ചു, ലോകമഹായുദ്ധ സൈനികന് മരണശേഷം പെന്‍ഷന്‍, അന്വേഷണത്തിന് ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.