Thursday, November 19, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
India

ക്രെഡിനെ കബളിപ്പിച്ച് 12.5 കോടി രൂപ തട്ടി ; നാല് പേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2024, 06:40 pm IST
inIndia
Add to Preferred Sources

ബെംഗളൂരു: ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ക്രെഡിനെ കബളിപ്പിച്ച് 12.5 കോടി രൂപ തട്ടിയ നാല് പേര്‍ അറസ്റ്റില്‍. ഗുജറാത്തിലെ ആക്‌സിസ് ബാങ്കിന്റെ റിലേഷന്‍ഷിപ്പ് മാനേജര്‍ വൈഭവ് പിട്ടാഡിയ, ഗുജറാത്ത് സ്വദേശികളായ നേഹ ബെന്‍, ശൈലേഷ്, ശുഭം എന്നിവരാണ് പിടിയിലായത്.

തട്ടിപ്പിന്റെ സൂത്രധാരന്‍ 33-കാരനായ വൈഭവ് പിട്ടാഡിയയാണ്. ക്രെഡിന്റെ ആക്‌സിസ് ബാങ്കിലെ മെയിന്‍ അക്കൗണ്ടിന്റെ രണ്ട് കോര്‍പറേറ്റ് സബ് അക്കൗണ്ടുകള്‍ പ്രവര്‍ത്തന രഹിതമാണെന്ന് ആക്‌സിസ് ബാങ്കിലെ റിലേഷന്‍ഷിപ്പ് മാനേജര്‍ കൂടിയായ വൈഭവ് മനസിലാക്കി. തുടര്‍ന്ന് ഇതിന്റെ യൂസര്‍ നെയിമും പാസ്‌വേഡും കിട്ടാനായി ഇന്‍സ്റ്റഗ്രാമിലെ സുഹൃത്തായ നേഹ ബെന്നിനെ വൈഭവ് ഉപയോഗിച്ചു.

ക്രെഡിന്റെ എംഡിയാണെന്ന പേരില്‍ നേഹയെക്കൊണ്ട് അപേക്ഷ അയപ്പിച്ചു. ഇതിനായി ക്രെഡിന്റെ വ്യാജ ലെറ്റര്‍ ഹെഡും ഐഡിയുമുണ്ടാക്കി. ആക്‌സിസ് ബാങ്കിന്റെ ഗുജറാത്തിലെ അങ്കലേശ്വര്‍ ശാഖയില്‍ വ്യാജമായുണ്ടാക്കിയ കോര്‍പറേറ്റ് ഇന്റര്‍നെറ്റ് ബാങ്കിങ് രേഖയോടൊപ്പം നേഹ അപേക്ഷ നല്‍കി. യൂസര്‍ നെയിമും പാസ് വേഡും നഷ്ടപ്പെട്ടെന്നും പുതിയത് നല്‍കണമെന്നുമായിരുന്നു അപേക്ഷ.

ഇത് അംഗീകരിച്ചതോടെ വൈഭവിന് കോര്‍പറേറ്റ് സബ് അക്കൗണ്ടിന്റെ യൂസര്‍ നെയിമും പാസ്‌വേഡും കിട്ടി. ഇതുവഴി ക്രെഡിന്റെ മെയിന്‍ അക്കൗണ്ടില്‍നിന്ന് ചെറിയ തുകകളായി സബ് അക്കൗണ്ടിലേക്ക് പണം മാറ്റി. ഇത്തരത്തില്‍ ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 11 വരെ 17 തവണകളായാണ് ഇവര്‍ ഇത്രയും തുക തട്ടിയെടുത്തത്. ശൈലേഷും ശുഭവുമാണ് വ്യാജ രേഖകളുണ്ടാക്കാന്‍ വൈഭവിനെ സഹായിച്ചത്. കൂടാതെ മോഷ്ടിച്ച പണം മാറ്റാനായി ബാങ്ക് അക്കൗണ്ടുകളും ഉണ്ടാക്കി കൊടുത്തു.

 

Tags: Cheatingarrestedcred
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Keralam

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പാലാ സ്വദേശിയെ പൊള്ളാച്ചിയില്‍നിന്ന് പിടികൂടി

Keralam

അധ്യാപികമാര്‍ പ്രതികളായ വടകര ലഹരി കേസ് ; മുഖ്യ പ്രതി ഷിന്റോ ഷിബു പിടിയിൽ; അറസ്റ്റിലായത് ഹൈദരാബാദിൽ നിന്ന്

Keralam

കിള്ളിക്കുളങ്ങര ദേവിയുടെ സ്വര്‍ണത്താലിയും മറ്റും മോഷ്ടിച്ച് മേല്‍പ്പാലത്തിന് അടിയില്‍ ഒളിപ്പിച്ച അസം സ്വദേശികള്‍ പിടിയില്‍

Keralam

ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഒളിവില്‍ പോയ പ്രതികള്‍ ചണ്ഡീഗഡില്‍ പിടിയില്‍

Keralam

17കാരനെ വിളിച്ചുവരുത്തി തല്ലിച്ചതച്ചു, 40കാരി അറസ്റ്റില്‍, 16കാരനായ മകനും പെണ്‍സുഹൃത്തുക്കളും കുടുംങ്ങും

പുതിയ വാര്‍ത്തകള്‍

രാമായണ എന്ന സിനിമയില്‍ ശ്രീരാമനായി രണ്‍ബീര്‍ കപൂര്‍

വരുമാനത്തില്‍ 1500 കോടി കടന്ന് രാമായണ; ധുരന്ധറിനെ പിന്നിലാക്കി ശ്രീരാമനെയും രാവണനെയും കുറിച്ചുള്ള സിനിമ

വി കുഞ്ഞികൃഷ്ണന്‍ എം എല്‍ എയുടെ പേഴ്‌സണല്‍ സ്റ്റാഫിനെ മര്‍ദിച്ച സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

ബേബി ഷവര്‍ ചടങ്ങിന്‍റെ ഭാഗമായി സാമന്ത റൂത്ത് പ്രഭുവും ഭര്‍ത്താവ് രാജ് നിഡിമോരുവും പ്രാര്‍ത്ഥിക്കുന്നു

പ്രസവത്തിന് മുന്‍പ് കുടുംബത്തിന്റെ അനുഗ്രഹം തേടി സാമന്ത റൂത്ത് പ്രഭു; പരമ്പരാഗത ‘ബേബി ഷവർ’ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചു

ശിവസേന ഷിന്‍ഡേ പക്ഷം നേതാവ് ഷൈന എന്‍സി ബാല്‍ താക്കറേ ചെരിപ്പുകൊണ്ട് കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യറെ അടിക്കുന്ന ഫോട്ടോ കീറുന്നു. കീറുന്നത് മണി ശങ്കര്‍ അയ്യരുടെ മുഖം മാത്രമാണ്

ബാല്‍ താക്കറേയുടെ ഫോട്ടോ കീറിയിട്ടില്ല, കീറിയത് മണിശങ്കര്‍ അയ്യരുടെ ഫോട്ടോ വിശദീകരണവുമായി ഏക്നാഥ് ഷിന്‍ഡേ

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് വിദര്‍ശ കെ. വിനോദിന് സര്‍ക്കാര്‍ ജോലി , നിയമന ഉത്തരവ് നാളെ കൈമാറും.

തിരുപ്പുറകുണ്ഡ്രം സ്തംഭത്തിൽ വിളക്ക് തെളിയിക്കാൻ അനുവദിക്കരുത് : ഹൈക്കോടതി വിധി തടയണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയിൽ

15 കോടി രൂപയുടെ ബിസിനസ്സ് ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കുന്ന ജൈനകുടുംബം

15 കോടി രൂപയുടെ ബിസിനസ്സ് ഉപേക്ഷിച്ച് ജൈനകുടുംബം; പകരം കുടുംബത്തിലെ നാല് അംഗങ്ങളും സന്യാസ ജീവിതം സ്വീകരിക്കുന്നു

ജ്യോതിഷ പണ്ഡിതനും ക്ഷേത്ര സംരക്ഷണ സമിതി മുന്‍ പ്രസീഡന്റുമായ ഡോ. കെ ബാലകൃഷ്ണ വാര്യര്‍ അന്തരിച്ചു

പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍, കേരളത്തിന്റെ ആവശ്യങ്ങളടങ്ങിയ നിവേദനം കൈമാറി

കോടതിയെയും കബളിപ്പിച്ചു, ലോകമഹായുദ്ധ സൈനികന് മരണശേഷം പെന്‍ഷന്‍, അന്വേഷണത്തിന് ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.