Saturday, November 21, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ആരോടും പരിഭവമില്ലാതെ

1948 ല്‍ തിരുവിതാംകൂറില്‍ ആദ്യ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ പരിഗണിച്ചത് അയ്യപ്പന്‍ പിള്ളയെ. അയ്യപ്പന്‍പിള്ള തിരുവനന്തപുരം നഗരസഭയിലും വാര്‍ഡ് കൗണ്‍സിലറായി. അറിയപ്പെടുന്ന അഭിഭാഷകനും ബിജെപി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ അദ്ദേഹം പിന്നീട് ബിജെപിക്കായി രംഗത്തിറങ്ങുകയായിരുന്നു. അതും മതിയാക്കി അദ്ദേഹം മടങ്ങി. ആരോടും വിദ്വേഷമില്ലാതെ, പരിഭവമില്ലാതെ..

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Jan 6, 2022, 06:00 am IST
inArticle
Add to Preferred Sources

രാജഭരണത്തില്‍ നിന്ന് ജനായത്തഭരണത്തിലേക്ക് മാറാന്‍ തിരുവിതാംകൂര്‍ സ്വതന്ത്രമായി നില്‍ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്ന കാലം. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്റ് പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള ദൗത്യം ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് 1947 ജൂലൈയില്‍ ഏല്‍പ്പിച്ചത് അഡ്വ. കെ. അയ്യപ്പന്‍പിള്ളയെയായിരുന്നു. പട്ടവും സഹപ്രവര്‍ത്തകരും അന്ന് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് പൂജപ്പുര ജയിലിലായിരുന്നു. അമ്മാവനായ അഡ്വ. ആര്‍. ഗോപാലപിള്ളയ്‌ക്കൊപ്പം ജയിലില്‍ എത്തിയ അയ്യപ്പന്‍പിള്ളയോട് പട്ടം തുറന്നടിച്ചു, ഇനി ഇന്ത്യന്‍ യൂണിയനില്‍ ചേരുക തന്നെ വേണം. തിരുവിതാംകൂറിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതാണ്.

ഇക്കാര്യം സഹപ്രവര്‍ത്തകരോട് പറയരുതെന്ന് അയ്യപ്പന്‍പിള്ള അഭ്യര്‍ഥിച്ചപ്പോള്‍ പി.എസ്. നടരാജപിള്ളയോടുമാത്രം പറയുമെന്ന് പട്ടം കൂട്ടിച്ചേര്‍ത്തു. അയ്യപ്പന്‍പിള്ള കൊട്ടാരത്തിലേക്ക് വിവരം കൈമാറി. ശ്രീചിത്തിര തിരുനാള്‍ കമ്പി സന്ദേശത്തിലൂടെ 1947 ജൂലൈ 28ന് തിരുവിതാംകൂര്‍ ലയനതീരുമാനം ദല്‍ഹിയെ അറിയിച്ചു. ഒപ്പുവച്ച കത്ത് വൈസ്രോയി മൗണ്ട്ബാറ്റന്‍ പ്രഭുവിന്

അയയ്‌ക്കുകയും ചെയ്തു. അന്നുരാത്രിയിലാണ് സിപിക്ക് വെട്ടേറ്റത്. സിപി സ്ഥാനമൊഴിഞ്ഞ് 1947 ആഗസ്റ്റ് 19 ന് ഊട്ടിയിലേക്ക് പോയി. അയ്യപ്പന്‍പിള്ളയെ ശ്രീചിത്തിര തിരുനാള്‍ വീണ്ടുമൊരു ദൗത്യം ഏല്‍പ്പിച്ചു. അധികാര കൈമാറ്റത്തിനുമുന്‍പ് ഒഫിഷ്യേറ്റിങ്ങ് ദിവാനായി ജി. പരമേശ്വരന്‍പിള്ള, പി.ജി. ഉണ്ണിത്താന്‍ എന്നിവരില്‍ ആരെ വേണമെന്ന് പട്ടത്തിന്റെ അഭിപ്രായമറിയാന്‍ ആയിരുന്നു നിര്‍ദ്ദേശം. പി.എസ്. നടരാജപിള്ളയുമായി ആലോചിച്ച് ഉണ്ണിത്താന്റെ പേര് പട്ടം നിര്‍ദ്ദേശിക്കുകയും ചെയ്തു.  

ഇടക്കാല മന്ത്രിസഭാ രൂപീകരണത്തിലും പട്ടത്തിന്റെ അഭിപ്രായമറിയാന്‍ അയ്യപ്പന്‍പിള്ളയ്‌ക്ക് കൊട്ടാരത്തില്‍ നിന്നും വിളിയെത്തി. നിയമസഭാ അസംബ്ലി മണ്ഡലങ്ങള്‍ നിര്‍ണയിക്കാന്‍ റിഫോംസ് കമ്മിഷന്‍ രൂപീകരിച്ചപ്പോഴും ശുപാര്‍ശകള്‍ നല്‍കാന്‍ പി.എസ്. നടരാജപിള്ള, കളത്തില്‍ വേലായുധന്‍ നായര്‍ എന്നിവര്‍ക്കൊപ്പം അയ്യപ്പന്‍ പിള്ളയേയും പട്ടം ചുമതലപ്പെടുത്തി. 1948 മാര്‍ച്ച് 24ന് പട്ടംതാണുപിള്ള പ്രധാനമന്ത്രിയായും ടി.എം.വര്‍ഗീസ്, സി. കേശവന്‍ എന്നിവര്‍ മന്ത്രിമാരായും ശ്രീ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭിന്നത രൂക്ഷമായി നിയമസഭയില്‍ വിശ്വാസ പ്രമേയത്തിന് നോട്ടീസ് വന്നപ്പോള്‍  അധികാരം നിലനിര്‍ത്താന്‍ വിലകുറഞ്ഞ നീക്കങ്ങള്‍ക്കു പോകാതെ രാജി നല്‍കാന്‍ ഉപദേശിച്ചതും അയ്യപ്പന്‍ പിള്ളയായിരുന്നു.  

1948 ല്‍ തിരുവിതാംകൂറില്‍ ആദ്യ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ പരിഗണിച്ചത് അയ്യപ്പന്‍ പിള്ളയെ. അയ്യപ്പന്‍പിള്ള തിരുവനന്തപുരം നഗരസഭയിലും വാര്‍ഡ് കൗണ്‍സിലറായി. അറിയപ്പെടുന്ന അഭിഭാഷകനും ബിജെപി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ അദ്ദേഹം പിന്നീട് ബിജെപിക്കായി രംഗത്തിറങ്ങുകയായിരുന്നു. അതും മതിയാക്കി അദ്ദേഹം മടങ്ങി. ആരോടും വിദ്വേഷമില്ലാതെ, പരിഭവമില്ലാതെ..

Tags: രാഷ്ട്രീയ പാര്‍ട്ടികള്‍മഹാത്മാഗാന്ധികെ.അയ്യപ്പന്‍പിള്ള
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് സാമ്പത്തിക വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ വെബ് പോര്‍ട്ടല്‍; സുതാര്യ ഉറപ്പ് വരുത്താന്‍ സഹായകമാകും

Main Article

പ്രതിപക്ഷ മഹാസഖ്യം എന്ന തട്ടിക്കൂട്ട് കമ്പനി

World

ഐക്യരാഷ്‌ട്രസഭയുടെ സുഡാനിലെ രാഷ്‌ട്രീയ ദൗത്യം ആറ് മാസത്തേക്ക് നീട്ടി യുഎന്‍ സുരക്ഷാ സമിതി; ദൗത്യത്തിന്റെ പ്രതിനിധിയെ നീക്കണമെന്ന് സുഡാന്‍ സൈനിക മേധാവി

India

ചൊങ്കോല്‍ സ്ഥാപിക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ ദേവഗൗഡയുടെയും മായാവതിയും; പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനച്ചടങ്ങില്‍ 25 പാര്‍ട്ടികള്‍ പങ്കെടുക്കും

World

ഹിരോഷിമയില്‍ മഹാത്മാഗാന്ധി പ്രതിഷ്ഠ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് രണ്ടിടങ്ങളിലായി രണ്ട് സ്കൂൾ വിദ്യാർത്ഥികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

91 വയസുള്ള വയോധികയുടെ മരണത്തിൽ പോലും ചിരിക്കുന്ന ഇമോജികൾ : യോഗിയുടെ മാതാവ് സാവിത്രി ദേവിയെ അധിക്ഷേപിക്കുന്ന കമന്റുകളുമായി മലയാളി ഇസ്ലാമിസ്റ്റുകൾ

‘ഹിന്ദു വിരോധം തുപ്പിക്കൊണ്ട്, വായിൽ തോന്നിയത് വിളിച്ചു പറയുന്ന കമ്മിണി’; പാർവതിയെ വിമർശിച്ച് നടി മായ മേനോൻ

സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ ത്രിപുരയെ അഞ്ച് വിക്കറ്റിന് കീഴടക്കി കേരളം; സൽമാൻ നിസാറിന് അർദ്ധസെഞ്ച്വറി

റോബോലുഷന്‍ 2026-ല്‍ ഇന്ത്യയുടെ അഭിമാനമായി സ്റ്റെം റോബോട്ടിക്‌സ് ഇന്റര്‍നാഷണല്‍

മലയാളത്തിന്റെ പ്രിയ താരം എസ്തർ അനിലിന്റെ ബഹുഭാഷാ ചിത്രം! “UNEXPECTED- SAFED SACH” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

80 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഗ്രാൻഡ് വില്ലേജ്! രണ്ട് കാലഘട്ടങ്ങളെ ബന്ധിപ്പിക്കുന്ന ചിറ്റുകുറിഞ്ഞി’ നവംബർ 27ന് തീയേറ്ററുകളിൽ എത്തുന്നു!

ഹനുമാൻ 2 – ദി റൈസ് ഓഫ് വാനരാസ്’ പ്രഖ്യാപിച്ച് പ്രൈംഷോ എന്റർടെയ്ൻമെന്റ്

‘ഗുരുവായൂർ അരങ്ങേറ്റം’ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത്; ചിത്രം റിലീസ് ചെയ്യുന്നത് ഉണ്ണി മുകുന്ദൻ ഫിലിംസ്

സ്വപ്നങ്ങളെ നെഞ്ചേറ്റിയവർക്കായി ഒരു മലയാള ചിത്രം; ദുൽഖർ സൽമാൻ ചിത്രം ആകാശംലോ ഒക താരക്ക് ഗംഭീര പ്രതികരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.