
കൊച്ചി:കരിമണല് കമ്പനി സിഎംആര്എല്ലും പിണറായിയുടെ മകള് വീണയുടെ എക്സാ ലോജിക് കമ്പനിയും തമ്മിലുളള സാമ്പത്തിക ഇടപാടിലെ സര്ക്കാര് നിലപാടില് കോണ്ഗ്രസില് ഭിന്നത.അതൃപ്തി പരസ്യമാക്കി നേതാക്കള്. കെപിസിസി വാട്സ്ആപ്പ് ഗ്രൂപ്പിലും തര്ക്കം.
സര്ക്കാര് നടപടി ഉമ്മന്ചാണ്ടിയോട് കാണിച്ച നീതികേട് എന്നാണ് ഒരു വിഭാഗം നേതാക്കള് പറയുന്നത്.എന്നാല് സര്ക്കാരിന്റേത് കൃത്യമായ നിലപാട് എന്നാണ് മറുവിഭാഗത്തിന്റെ അഭിപ്രായം.എന്നാല് ഒരു അഭിപ്രായവ്യത്യാസവും ഇല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.ഉമ്മന്ചാണ്ടി വേട്ടയാടപ്പെട്ടെന്ന് ചാണ്ടി ഉമ്മന് പറഞ്ഞു.സി ആര് മഹേഷ്, ജിന്റോ ജോണ് അടക്കമുള്ളവരും ഉമ്മന്ചാണ്ടിയോട് നീതികേട് കാട്ടിയെന്ന് ചൂണ്ടിക്കാട്ടി.
അതേസമയം , കോടതിയില് സര്ക്കാര് പിണറായി വിജയന് അനുകൂല നിലപാട് സ്വീകരിച്ചതില് ആഞ്ഞടിച്ച് വീണ്ടും മാത്യു കുഴല്നാടന് എംഎല്എ രംഗത്തെത്തി.വീട്ടിലേക്ക് നിരന്തരം ഭീഷണി കോളുകള് വന്നുകൊണ്ടിരുന്നു. കേസില് സമാനതകളില്ലാത്ത പോരാട്ടം വേണ്ടിവന്നപ്പോള് കൂടെ നിന്നത് കെ സുധാകരനാണെന്ന് അദ്ദേഹം പറഞ്ഞു.വിട്ടുവീഴ്ച ചെയ്താല് ഇവര് നമ്മുടെ തലയില് കയറി നിരങ്ങുമെന്നാണ് കെ സുധാകരന് തന്നെ ഉപദേശിച്ചതെന്ന് മാത്യു കുഴല്നാടന് പറഞ്ഞു
‘