Kerala

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മലപ്പുറം : വളാഞ്ചേരിയിൽ ലോഡ്ജിൽനിന്നും എംഡിഎംഎയുമായി യുവതിയെയും യുവാവിനെയും പൊലിസ് പിടികൂടി. അങ്ങാടിപ്പുറം പുത്തനങ്ങാടി കരിമ്പനക്കൽ മുഹമ്മദ് നബീൽ (25), കണ്ണൂർ അഴീക്കോട് കുറ്റിച്ചി വീട്ടിൽ ആരതി (22) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരിൽനിന്നും 1.5 ഗ്രാം എം.ഡി.എം.എയും പിടികൂടി.

മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ ഡിവൈ.എസ്.പി ഡാൻസാഫ് സ്ക്വാഡും വളാഞ്ചേരി പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. മുഹമ്മദ് നബീൽ മുമ്പും സമാന രീതിയിലുള്ള കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരു ജനഭരതി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എൻഡിപിഎസ് കേസിൽ പ്രതിയായിരുന്നു മുഹമ്മദ് നബീൽ.

Recent Posts