Kerala

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ജിദ്ദ: സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് അയ്യന്‍കൊല്ലി സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു. നിരോധിത മരുന്ന് കൈവശം വച്ചതിനാണ് നഴ്സായ ഫിലോമിനയെ പൊലീസ് പിടികൂടിയത്.

ഈ മാസം 10ന് നാട്ടില്‍ നിന്ന് സൗദിയിലേക്ക് മടങ്ങിയെത്തിയ ഫിലോമിനയെ ജിദ്ദ എയര്‍പോര്‍ട്ടില്‍ വച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് റിയാദിലേക്ക് കൊണ്ടുപോയി. ജിദ്ദ വിമാനത്താവളത്തില്‍ ഫിലോമിനയുടെ പാസ്പോര്‍ട്ടും രേഖകളും പിടിച്ചുവച്ചു. തുടര്‍ന്ന് ഫിലോമിനയെ കുറിച്ച് വിവരമൊന്നുമില്ലായിരുന്നു.പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കസ്റ്റഡിയിലാണെന്ന് കണ്ടെത്തിയത്.

നാട്ടില്‍ ഉപയോഗിക്കുന്ന പല മരുന്നുകളും സൗദിയില്‍ നിരോധിക്കപ്പെട്ടവയാണ്. ഇതറിയാതെ ഇത്തരം മരുന്നുകളുമായി എത്തുന്നവരെയാണ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

 

Recent Posts