
ന്യൂദല്ഹി: അനധികൃതമായി എത്തിച്ച 7,311 മെട്രിക് ടണ് പാകിസ്ഥാനി ഇന്തുപ്പ് ഡിആര്ഡിഎ പിടികൂടി. 30 കോടി രൂപ വില വരും. നാല് പേരെ അറസ്റ്റ് ചെയ്തു.
പാകിസ്ഥാനില് നിര്മിക്കുന്ന ഉത്പന്നങ്ങള്ക്ക് ഏര്പ്പെടുത്തിയ വിലക്ക് മറികടക്കാന് യുഎഇ ആസ്ഥാനമായുള്ള സ്ഥാപനങ്ങളിലെ വ്യാജ സര്ട്ടിഫിക്കറ്റുകളും ഇന്വോയ്സുകളും നിര്മ്മിച്ച് ശ്രീലങ്കയിലെ കൊളംബോ തുറമുഖം വഴിയാണ് ഇന്തുപ്പ് എത്തിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് ഗാന്ധിധാം, ആദിപൂര്, വെരാവല്, പാനിപ്പത്ത്, പൂനെ, പട്യാല, ദല്ഹി, മുംബൈ എന്നിവിടങ്ങളില് ഡിആര്ഡിഎ പരിശോധന നടത്തിയിരുന്നു.
2026 മാര്ച്ച് മുതല് ഒമ്പത്മുതല് മുന്ദ്ര, കണ്ട്ല തുറമുഖങ്ങള് വഴി 295 കണ്ടെയ്നറുകള് എത്തിച്ചതായി തെളിഞ്ഞു. 295 കണ്ടെയ്നറുകളില് 24.41 ലക്ഷം രൂപ വിലമതിക്കുന്ന 140 മെട്രിക് ടണ് ഇന്തുപ്പ് അടങ്ങിയ അഞ്ച് കണ്ടെയ്നറുകള് കണ്ട്ല തുറമുഖത്ത് നിന്നും പിടിച്ചെടുത്തു. കൂടാതെ, ഇറക്കുമതിക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലുണ്ടായിരുന്ന 20.96 ലക്ഷം രൂപയുടെ വില്പ്പന വരുമാനവും കണ്ടുകെട്ടി. പാകിസ്ഥാന്, യുഎഇ, ശ്രീലങ്കന്, ഭാരതീയ പൗരന്മാര് ഉള്പ്പെട്ട അന്താരാഷ്ട്ര ശൃംഖലയാണ് ഇതിന് പിന്നില് പ്രവര്ത്തിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില് വ്യക്തമായിട്ടുണ്ട്.