
കേരള സ്റ്റേറ്റ് ട്രാന്സ്പോര്ട്ട് എംപ്ലോയീസ് സംഘ് സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം ബിഎംഎസ് ദേശീയ വൈസ് പ്രസിഡന്റ് സി. ഉണ്ണിക്കൃഷ്ണന് ഉണ്ണിത്താന് ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം: സ്ത്രീ സൗജന്യയാത്രയുള്പ്പെടെയുള്ള ജനക്ഷേമ പരിപാടികള് പ്രഖ്യാപിക്കുമ്പോള് ജീവനക്കാരുടെ അവകാശങ്ങള് കവരാതിരിക്കണമെങ്കില് എത്രയും പെട്ടെന്ന് കെഎസ്ആര്ടിസി സര്ക്കാര് ഡിപ്പാര്ട്ട്മെന്റാക്കി സംരക്ഷിക്കണമെന്ന് ബിഎംഎസ് ദേശീയ വൈസ് പ്രസിഡന്റ് സി. ഉണ്ണിക്കൃഷ്ണന് ഉണ്ണിത്താന്.
കേരള സ്റ്റേറ്റ് ട്രാന്സ്പോര്ട്ട് എംപ്ലോയീസ് സംഘ് സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം സ്വര്ഗീയ ജി.കെ. അജിത് നഗറില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഇതര സര്ക്കാര് ജീവനക്കാര്ക്ക് ഡിഎയുള്പ്പെടെയുള്ള അവകാശങ്ങള് അനുവദിക്കുമ്പോള് കെഎസ്ആര്ടിസി ജീവനക്കാരെ പാടേ അവഗണിക്കുകയാണ് സര്ക്കാരെന്നും എന്പിഎസ് പെന്ഷന് പദ്ധതിയില് ജീവനക്കാരില് നിന്നീടാക്കുന്ന തുക വകമാറ്റി ചെലവഴിക്കുന്നതിലൂടെ കെഎസ്ആര്ടിസി ജീവനക്കാരുടെ അധ്വാന ഫലം കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊതുഗതാഗത മേഖലയിലെ സര്ക്കാര് ഇടപെടല് ഒഴിവാക്കുകയാണ് കേരള സര്ക്കാര്. അതിനാലാണ് കെഎസ്ആര്ടിസിക്ക് ബസുകള് വാങ്ങിക്കൊടുക്കാതെ സര്വീസുകള് ചുരുക്കുന്നത്. ലാഭ- നഷ്ടക്കണക്ക് നോക്കി പ്രവര്ത്തിക്കേണ്ട സ്ഥാപനമല്ല കെഎസ്ആര്ടിസി. 32 ശതമാനം ഡിഎ കുടിശികയാണ്. എന്പിഎസ് 400 കോടിയിലധികം കുടിശികയാണ്. ഇത്തരത്തില് അടിമുടി തൊഴിലാളി വിരുദ്ധതയാണ് മാറിമാറി വരുന്ന സര്ക്കാരുകളുടേത്. ഇതിനെതിരേ പ്രതികരിക്കാന് കെഎസ്ടി എംപ്ലോയീസ് സംഘ് മാത്രമേയുള്ളൂ, അദ്ദേഹം കൂട്ടിച്ചേര്ത്തു.
എംപ്ലോയീസ് സംഘ് സംസ്ഥാന വര്ക്കിങ് പ്രസിഡന്റ് സി. ഹരീഷ്കുമാര് അധ്യക്ഷനായി. കെഎസ്ടിഇ സംഘ് സംസ്ഥാന ഡെപ്യൂട്ടി ജനറല് സെക്രട്ടറി പ്രദീപ് വി. നായര്, ബിപിഎംഎസ് ദേശീയ ജനറല് സെക്രട്ടറി രാജുബൊലേ റാവു, ആര്എസ്എസ് ദക്ഷിണ കേരള പ്രാന്തസഹകാര്യവാഹ് കെ.ബി. ശ്രീകുമാര്, സ്വാഗത സംഘം ചെയര്മാന് അഡ്വ. ആര്. രാജേന്ദ്രന്, ബിഎംഎസ് ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി എം.പി. രാജീവന്, ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി കെ. മഹേഷ്, പി.വി. അനില്കുമാര്, പി. അനില് കുമാര്, അനിത രവീന്ദ്രന്, കൗണ്സിലര് ബി. ഷൈലജ എന്നിവര് പ്രസംഗിച്ചു.
ഇനി ഇവര് നയിക്കും
സംഘടനയുടെ പുതിയ ഭാരവാഹികളായി സി. ബാലചന്ദ്രന്, പാലക്കാട് (പ്രസിഡന്റ്), സി. ഹരീഷ് കുമാര് കോഴിക്കോട് (വര്ക്കിങ് പ്രസിഡന്റ്), ആര്.എല്. ബിജുകുമാര്, കെ. രാജേഷ് പാലക്കാട്, പി.ജി. ശ്രീകുമാര് ആലപ്പുഴ, ജി.എസ്. ഗോപകുമാരി തിരുവനന്തപുരം, കെ.എല്. യമുനാദേവി പത്തനംതിട്ട, എസ്.വി. ഷാജി തിരുവനന്തപുരം, (വൈസ് പ്രസിഡന്റുമാര്), എസ്. അജയകുമാര് തിരുവനന്തപുരം വെസ്റ്റ് (ജനറല് സെക്രട്ടറി), പ്രദീപ് വി. നായര് തിരുവനന്തപുരം സൗത്ത് (ഡെപ്യൂട്ടി ജനറല് സെക്രട്ടറി), എന്.എസ്. രണജിത്ത് തിരുവനന്തപുരം സൗത്ത്, എന്.സി. ബാലുനിത കൊല്ലം ഈസ്റ്റ്, ഒ.കെ. രാധിക തിരുവനന്തപുരം വെസ്റ്റ്, പി.കെ. ബൈജു പാലക്കാട്, ടി. അശോക് കുമാര് പത്തനംതിട്ട, എം.ആര്. രമേഷ് കുമാര് എറണാകുളം ഈസ്റ്റ്, കെ. സജിത് കുമാര് കോഴിക്കോട്, ബി. ഹരികുമാര് കൊല്ലം, ജി.എം. അരുണ്കുമാര് ആലപ്പുഴ, എസ്.ആര്. അനീഷ് തിരുവനന്തപുരം, സി.എസ്. നിഷാദ് മലപ്പുറം, എസ്. അരവിന്ദ് ഇടുക്കി, എം.കെ. സജീവന് വയനാട്, കെ.കെ. വിനയന് കോഴിക്കോട്, വി.ആര്. അജിത്, ആര്. പദ്മകുമാര്, ഡി. ബിജു, സന്ദീപ് മാവില (സംസ്ഥാന സെക്രട്ടറിമാര്), പി.കെ. സുഹൃദ് കൃഷ്ണ (സംസ്ഥാന ട്രഷറര്) എന്നിവരെ തെരഞ്ഞെടുത്തു.