
ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്ത്ഥി നേതാക്കള്ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില് ചുവന്ന വളയത്തിനുള്ളിലും ഇന്സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)
ന്യൂദല്ഹി:ഏകദേശം 82 ഹിന്ദുക്കളെ കൊല്ലുകയും നിരവധി ക്ഷേത്രങ്ങള് നശിപ്പിക്കുകയും ചെയ്ത ബംഗ്ലാദേശ് ഇസ്ലാം വിദ്യാര്ത്ഥി കലാപത്തിന് നേതൃത്വം നല്കിയ നേതാവ് നഹിദ് ഇസ്ലാമിനെ നേഹ ബോറ പ്രശംസിച്ചത് വിവാദമാകുന്നു. ഇന്ത്യയില് സിജെപി ഉള്പ്പെടെയുള്ളവരുടെ കലാപത്തിന് നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില് നടന്ന സമരം വഴികാട്ടുന്നു എന്നാണ് ഇടത് വിദ്യാര്ത്ഥി നേതാവ് നേഹ ബോറ അഭിപ്രായപ്പെട്ടത്. അതിനര്ത്ഥം ഇന്ത്യയിലും ബംഗ്ലാദേശ് മാതൃകയില് ഹിന്ദുക്കളെ കുരുതികൊടുക്കുകയും ക്ഷേത്രങ്ങള് തകര്ക്കുകയും ചെയ്യാനുള്ള പദ്ധതിയാണോ നേഹ ബോറയും കൂട്ടരും ആസൂത്രണം ചെയ്യുന്നതെന്ന സംശയം ഉണരുന്നു.
ഷേഖ് ഹസീനയെ ഭരണത്തില് നിന്നും താഴെ വീഴ്ത്തിയ ജമാ അത്തെ ഇസ്ലാമികളുടെ വിദ്യാര്ത്ഥി കലാപം നടന്ന 2024 ജൂലായ് മുതല് നവമ്പര് വരെയുള്ള കാലഘട്ടത്തില് ഇസ്ലാം വിദ്യാര്ത്ഥികള് കൊന്നത് 82 ഹിന്ദുക്കളെയാണ്. ശാരീരികമായി ഉപദ്രവിച്ച ഹിന്ദുക്കളുടെ എണ്ണം നൂറുകണക്കിന് വരും. നിരവധി ക്ഷേത്രങ്ങള് ഇക്കാലയളവില് നശിപ്പിക്കപ്പെട്ടു. ബംഗ്ലാദേശിലെ ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യന് യൂണിറ്റി കൗണ്സില് 2026ല് പുറത്തുവിട്ട റിപ്പോര്ട്ടിലാണ് ഇസ്ലാമിക വിദ്യാര്ത്ഥി കലാപത്തില് ഹിന്ദുക്കള് അനുഭവിക്കേണ്ടി വന്ന ക്രൂരത വെളിപ്പെടുത്തുന്നത്. ഈ ഇസ്ലാമിക വിദ്യാര്ത്ഥി കലാപത്തിന് നേതൃത്വം നല്കിയ നേതാവാണ് നഹിദ് ഇസ്ലാം. ആ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില് നടന്ന ജെന്സീ കലാപം ഇന്ത്യയിലെ സിജെപി കലാപത്തിന് വഴികാട്ടുന്നു എന്നാണ് നേഹ ബോറ പ്രസ്താവിച്ചിരിക്കുന്നത്.
ഇന്ത്യയിലെ നക്.സലൈറ്റ് പ്രസ്ഥാനത്തിന് ആരംഭം കുറിച്ച നേതാക്കളായ ചാരു മജൂംദാരും കനു സന്യാലും തുടങ്ങിയ സിപിഐ (മാർക്സിസ്റ്റ് ലെനിനിസ്റ്റ്)പാർട്ടിയുടെ യുവജന സംഘടനായ AISA യുടെ ദേശീയ അദ്ധ്യക്ഷയാണ് നേഹ ബോറ. ബംഗ്ലാദേശ് നേതാവ് നഹിദ് ഇസ്ലാമും പാകിസ്ഥാനിലെ ഇസ്ലാമിക സംഘടനകളും നരേന്ദ്രമോദി സര്ക്കാരിന്റെ ഭരണത്തെ കാണുന്നത് ഹിന്ദു സര്ക്കാര് എന്ന നിലയ്ക്കാണ്. ഏഷ്യയില് ഒരു ഹിന്ദു ഭരണകൂടത്തെ വാഴാന് അനുവദിക്കില്ലെന്നതാണ് നഹിദ് ഇസ്ലാമും പാകിസ്ഥാനിലെ ഇസ്ലാമിക സംഘടനകളും പറയുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സിജെപി- ഇന്ത്യാമുന്നണി നടത്താന് പോകുന്ന കലാപത്തിന്റെ മറവില് ഇന്ത്യയിലും ഹിന്ദുക്കളുടെ രക്തം വീഴ്ത്താനുള്ള വലിയൊരു ഇസ്ലാമിക ഗൂഢാലോചനയും നടക്കുന്നുണ്ടോ എന്നും സംശയിക്കപ്പെടുകയാണ്. ബംഗ്ലാദേശിലെ ഹിന്ദുവിരുദ്ധ നേതാവ് നഹിദ് ഇസ്ലാം എന്ത് അധികാരത്തിന്റെ പുറത്താണ് ഇന്ത്യയിലെ സിജെപി സമരത്തെ പിന്തുണച്ചത് എന്ന ചോദ്യവും ഉയരുന്നു.