India

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാമിക മൗലികവാദസംഘടനകള്‍ സിജെപിയ്‌ക്ക് പിന്തുണയുമായി രംഗത്ത്

"ഹിന്ദുത്വ ഭൂരിപക്ഷവാദവും ഫാസിസവും" ഏഷ്യയില്‍ അനുവദിക്കില്ലെന്ന വിചിത്രവാദമുയര്‍ത്തി പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാമിക മതമൗലികവാദസംഘടനകള്‍ സിജെപിയുടെ കലാപത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: “ഹിന്ദുത്വ ഭൂരിപക്ഷവാദവും ഫാസിസവും” ഏഷ്യയില്‍ അനുവദിക്കില്ലെന്ന വിചിത്രവാദമുയര്‍ത്തി പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാമിക മതമൗലികവാദസംഘടനകള്‍ സിജെപിയുടെ കലാപത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. സിജെപിയുടെ ഒക്ടോബര്‍ 10ന്റെ ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ നിരവധി വിദ്യാര‍്ത്ഥികള്‍ കൊല്ലപ്പെട്ടു എന്ന രീതിയില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കാന്‍ പാകിസ്ഥാനിലെ നിരവധി സോഷ്യല്‍മീഡിയ പേജുകള്‍ പ്രചരിപ്പിച്ചിരുന്നു. ഇതുവഴി കലാപം ആളിക്കത്തിക്കാനായിരുന്നു ശ്രമം.

മരിച്ച വിദ്യാര്‍ത്ഥികളുടെ ബന്ധുക്കള്‍ എന്ന നിലയില്‍ പാകിസ്ഥാനിലെ സ്ത്രീകളും പുരുഷന്മാരും കണ്ണീര്‍വാര്‍ക്കുന്ന വീഡിയോകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതെല്ലാം വ്യാജമാണെന്നും ഈ വീഡിയോകള്‍ എല്ലാം പാകിസ്ഥാനില്‍ നിന്നാണെന്നും പരിശോധനയില്‍ ദല്‍ഹി സൈബര്‍ പൊലീസ് കണ്ടെത്തിയിരുന്നു. പാകിസ്ഥാനില്‍ നിന്നുള്ള ഏകദേശം 500 അപകടകാരികളായ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നീക്കം ചെയ്തിരുന്നു. മാത്രമല്ല, സിജെപിയുടെ സകല മുഖംമൂടികളും അഴിഞ്ഞു വീണുകഴിഞ്ഞിരിക്കുകയാണ്.നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ തിരുത്താന്‍ വന്നവരായി അഭിനയിച്ച് എത്തിയവര്‍ പിന്നീടങ്ങോട്ട് മോദി സര്‍ക്കാരിനെയും ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളേയും മാത്രം കേന്ദ്രീകരിച്ച് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ ഒക്ടോബര്‍ 10ന്റെ പ്രക്ഷോഭത്തിന് പിന്നിലെയും യഥാര്‍ത്ഥ ലക്ഷ്യം കലാപം തന്നെയായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നിരവധി സാമൂഹ്യവിരുദ്ധ സംഘങ്ങള്‍ എത്തിയത് തന്നെ അട്ടിമറിക്കുള്ള തെളിവാണ്.

ഇപ്പോഴിതാ ബംഗ്ലാദേശിലെ ഇസ്ലാമിക മതമൗലിക വിദ്യാര്‍ത്ഥിസംഘടനയുടെ നേതാവ് നഹീദ് ഇസ്ലാമും സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. 2020ല്‍ ഷഹീദ് ബാഗില്‍ മതമൗലികവാദസംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പൗരത്വബില്ലിനെതിരായ സിഎഎ വിരുദ്ധ സമരത്തെ വാഴ്‌ത്തിക്കൊണ്ടാണ് അതിന് തുല്യമാണ് ഇപ്പോള്‍ സിജെപി നടത്തുന്ന സമരം എന്ന് നഹീദ് ഇസ്ലാം വാഴ്‌ത്തിയിരിക്കുന്നത്. വാസ്തവത്തില്‍ 2020ല്‍ ഷഹീന്‍ ബാദില്‍ ഉള്‍പ്പെടെ നടന്ന സമരങ്ങളും ഭരണഘടനയെ അട്ടിമറിക്കാനുള്ളസമരമാണെന്നാണ് ദല്‍ഹി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്.

.ബംഗ്ലാദേശിലെ നഹീദ് ഇസ്ലാമിന്റെ വാക്കുകള്‍ പേടിപ്പെടുത്തുന്നതാണ്- “ഹിന്ദുത്വ ഭൂരിപക്ഷവാദം, ഫാസിസം, മതപരമായ മേധാവിത്തത്തിന്റെ ഏത് രൂപവും ദക്ഷിണേഷ്യയുടെ ഭാവി നിർണ്ണയിക്കാൻ പാടില്ല” എന്നതാണ് നഹീദ് ഇസ്ലാമിന്റെ വാക്കുകള്‍. ബംഗ്ലാദേശില്‍ തീവ്ര ഇസ്ലാമിക ഭരണം സ്ഥാപിച്ചവരാണ് . ഇങ്ങിനെ പറയുന്നതെന്നോര്‍ക്കണം. “ബംഗ്ലാദേശിലെന്നപോലെ ഇന്ത്യയിലും സ്വേച്ഛാധിപത്യത്തെയും വർഗീയ വിദ്വേഷത്തെയും രാഷ്‌ട്രീയ അസഹിഷ്ണുതയെയും ഞങ്ങൾ തള്ളിക്കളയുന്നു.” എന്ന് നഹീദ് ഇസ്ലാം പറയുമ്പോള്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് ഹസീനയുടെ ഭരണം അട്ടിമറിച്ച് ഇസ്ലാമിക ഭരണത്തെ അധികാരത്തില്‍ ഏറ്റിയ കാര്യം മറച്ചുവെയ്‌ക്കുകയാണ്.

മതം, ജാതി, ലിംഗഭേദം, വർഗ്ഗം എന്നിവ പരിഗണിക്കാതെ, വർഗീയ സൗഹാർദ്ദത്തിലും സാമൂഹിക നീതിയിലും അധിഷ്ഠിതമായിരിക്കണം ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ഭാവി എന്ന് നഹീസ് ഇസ്ലാം പറയുമ്പോള്‍ ബംഗ്ലാദേശില്‍ ഇസ്ലാമിക മൗലികവാദികള്‍ വേട്ടയാടുന്ന ഹിന്ദു ന്യൂനപക്ഷസമുദായത്തിന്റെ നിലവിളി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

Recent Posts