തിരുവനന്തപുരം:സംസ്ഥാനത്ത് തുലാവര്ഷം വ്യാഴാഴ്ച മുതല് ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .ശക്തമായ മഴയ്ക്കാണ് സാധ്യത. നാല് ജില്ലകളില് ഓറഞ്ച് ജാഗ്രതയാണ്.പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് ജാഗ്രത.മറ്റു ജില്ലകളില് മഞ്ഞ ജാഗ്രതയാണ്.
വെളളിയാഴ്ച വടക്കന് കേരളത്തിലും മഴ കനക്കും.വൈകുന്നേരങ്ങളില് പെയ്യുന്ന ഇടിമിന്നലോട് കൂടിയ മഴയെ കരുതിയിരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്കുന്നു. ഈ മാസം 18 വരെ ഇതേ അളവില് മഴ തുടരാനാണ് സാധ്യത.
















