Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2026, 05:41 pm IST
inKerala

തിരുവനന്തപുരം : തന്റെ പേരിൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച എം ആർ അനിൽ കുമാറിനെതിരെ നിയമനടപടികളുമായി കെ പി ശശികല ടീച്ചർ. താൻൻ ഒരിക്കലും പറയാത്ത ഒരു കാര്യം തികച്ചും നിരുത്തരവാദപരമായി വൈകാരികമായ ഒരു മുഹൂർത്തത്തിൽ പത്രമാധ്യമങ്ങൾക്ക് മുന്നിൽ തൻറെ പേരിൽ ആരോപിച്ചതിനെതിരെയാണ് നിയമനടപടികളുമായി മുന്നോട്ടുപോകുന്നതെന്ന് ശശികല ടീച്ചർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കേസ് വഴി തിരിച്ചു വിടുക എന്ന ദുരുദ്ദേശം അദ്ദേഹത്തിൻറെ ഈ ആരോപണത്തിന് പിന്നിലുണ്ട് എന്ന് സംശയിക്കുന്നുവെന്നും ശശികല ടീച്ചർ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….

സംഘടന തീരുമാനപ്രകാരവും
എന്റെ അഭ്യുദയകാംക്ഷികളുടെ സ്‌നേഹനിർബ്ബന്ധത്താലും
Prof. MR Anilkumar എന്ന വ്യക്തിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകേണ്ടി വന്നിരിക്കുന്നു.
അദ്ദേഹം എന്നെ എന്തെങ്കിലും വിളിച്ചതിനെതിരെയല്ല ഞാൻ കേസ് കൊടുക്കുന്നത്!
മറിച്ച് ഞാൻ ഒരിക്കലും പറയാത്ത ഒരു കാര്യം തികച്ചും നിരുത്തരവാദപരമായി വൈകാരികമായ ഒരു മുഹൂർത്തത്തിൽ പത്രമാധ്യമങ്ങൾക്ക് മുന്നിൽ എൻറെ പേരിൽ ആരോപിച്ചതിനെതിരെയാണ്
നിയമനടപടികളുമായി മുന്നോട്ടുപോകുന്നത്!
കേസ് വഴി തിരിച്ചു വിടുക എന്ന ദുരുദ്ദേശം അദ്ദേഹത്തിൻറെ ഈ ആരോപണത്തിന് പിന്നിലുണ്ട് എന്ന് ഞാൻ സംശയിക്കുന്നു!
അദ്ദേഹത്തിൻറെ ബന്ധുവടക്കമുള്ളവരുടെ മരണത്തിൽ നീതി വാങ്ങുന്നതിൽ ഞാനൊരു കക്ഷി അല്ല!
അവനെ ശിക്ഷിക്കാൻ വേണ്ടി ഏറെ വാദിച്ച ആളുമാണ് ഞാൻ!
എന്നിട്ടും അദ്ദേഹം കടിച്ചു തൂങ്ങിയത്
ആ ഒരു വിഷയത്തിലാണ്.
അദ്ദേഹത്തിൻറെ പത്രസമ്മേളനത്തിനുശേഷം എൻറെ നാട്ടുകാരൻ ആണല്ലോ എന്ന ധൈര്യത്തിൽ ഞാൻ അദ്ദേഹത്തെ വിളിച്ചു.
ശശികല അല്ലേ എന്ന് ഇങ്ങോട്ട് ചോദിച്ചപ്പോൾ ഞാൻ വിചാരിച്ചു പട്ടാമ്പിക്കാരനല്ലേ ഏതെങ്കിലും തരത്തിൽകോൺടാക്ട് ലിസ്റ്റിൽ ഞാൻ കണ്ടേക്കാം അതുകൊണ്ട് എൻറെ പേര് സേവ് ചെയ്തിട്ടുണ്ടോ എന്ന് വളരെ സ്വാഭാവികമായി ഞാൻ ചോദിച്ചു?
പക്ഷേ എല്ലാ ഉത്തരവും ഒരു വൈരാഗ്യ ബുദ്ധിയോട് കൂടിയായിരുന്നു!
ഞാൻ അദ്ദേഹത്തെ കുടുംബത്തെയും അനുശോചനം അറിയിച്ചു അതിനു ശേഷം ഞാൻ അദ്ദേഹത്തോട് ചോദിച്ചു അങ്ങ് പത്രസമ്മേളനത്തിൽ പറഞ്ഞ കാര്യത്തെപ്പറ്റി അങ്ങേയ്‌ക്ക് എവിടുന്നാണ് അറിഞ്ഞത്? അതിൻറെ എന്തെങ്കിലും സ്ക്രീൻഷോട്ടോ അല്ലെങ്കിൽ ലിങ്കോ കൈവശമുണ്ടെങ്കിൽ അത് ചോദിക്കുക എന്നായിരുന്നു എൻറെ ഉദ്ദേശം പക്ഷേ ചോദ്യം മുഴുമിപ്പിക്കാൻ സമ്മതിക്കാതെ അദ്ദേഹം എന്നോട് തട്ടിക്കയറി!
അവിടെയാണ് എങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുക്കുകയല്ലാതെ എനിക്ക് മറ്റൊരു വഴിയില്ല എന്ന് അദ്ദേഹത്തോട് പറയേണ്ടി വന്നത്
ഇന്നലെ രാവിലെ വരെ പ്രതിയെയും പ്രതിയുടെ മാതാവിനെയും അവരുടെ സ്ഥാപനത്തെയും പറ്റി നിറഞ്ഞുനിന്നിരുന്ന വാർത്തകൾ ഇദ്ദേഹത്തിന്റെ ഒറ്റ പത്രസമ്മേളനത്തോടെ വഴിതിരിച്ചുവിട്ടു എന്നിലേക്ക് മാത്രമായി ചുരുക്കി!
അത്ര നിഷ്കളങ്കമായി അതിനെ കാണാൻ പറ്റില്ല!
ഹിന്ദു മുസ്ലിം എന്ന തരത്തിൽ ഞാൻ പറഞ്ഞു എന്ന് തെളിയിക്കാവുന്ന ഒന്നും ആരുടെ കയ്യിലും ഇല്ലെങ്കിലും ആരോ പറഞ്ഞുറപ്പിച്ചപോലെ പല ഹാൻഡിലുകളും അത് കൈകാര്യം ചെയ്തു.
എന്തിനേറെ ഉത്തരവാദപ്പെട്ട മാധ്യമങ്ങൾ പോലും അതിൻറെ പിന്നാലെ തൂങ്ങി!
അവരും ചോദിച്ചില്ല ശശികല അങ്ങനെ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ടോ?
ചോദിക്കേണ്ട ആവശ്യം അവർക്കുമില്ല! കാരണം അവരും ഈ തിരക്കഥയ്‌ക്ക് അനുസരിച്ച് ആടുകയായിരുന്നു.
കിട്ടേണ്ട വിഹിതം അവർക്ക് കിട്ടിയിട്ടുണ്ടാകും!
അതുകൊണ്ട് മാത്രമാണ് ആ അജണ്ട ആരാണ് Set ചെയ്തത് എന്നും ഇതിൽ പണം ഇറക്കിയത് ആരാണ് ?
എന്ന് പുറത്തു വരാൻ വേണ്ടിയെങ്കിലും ഇങ്ങനെ ഒരു കേസുമായി മുന്നോട്ടുപോയേ മതിയാകൂ.
കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ കൂടുതൽ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ,കട്ടായം!

Tags: Sasikala teacher
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

അനിരുദ്ധന്‍ തന്ത്രികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം
Kerala

താന്ത്രിക പാരമ്പര്യത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വം: ശശികല ടീച്ചര്‍

Kerala

വാര്യന്‍കുന്നനെതിരായ പ്രസംഗം; ശശികല ടീച്ചര്‍ക്ക് എതിരേയുള്ള കേസ് തടഞ്ഞു

Kerala

വന്ദേഭാരതിൽ ഗണഗീതം പാടിയതിന് നമുക്ക് പകരം വീട്ടണം സഖാക്കളെ ; എല്ലാ KSRTC യിലും കേറി വയറ്റത്തടിച്ച് പുഷ്പനെയറിയാമോ പാടണം ; ശശികല ടീച്ചർ

Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റിൽ കേരളത്തില്‍ നിന്നും 950 പേർ; പട്ടികയിൽ വത്സൻ തില്ലങ്കേരിയും കെ.പി ശശികല ടീച്ചറും

പുതിയ വാര്‍ത്തകള്‍

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.