India

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

പ്രതിഷേധത്തിൽ ധാരാളം ആളുകൾ പങ്കെടുത്തതിനാൽ തന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് പിന്നിൽ വരുന്ന വാഹനത്തിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബെംഗളൂരു : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധ റാലിയിൽ രാഹുൽ ഗാന്ധി മുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ തള്ളിമാറ്റുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു . ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

രാഹുൽ ഗാന്ധി തന്നെ തള്ളിമാറ്റിയില്ലെന്നും, പകരം പ്രതിഷേധത്തിൽ ധാരാളം ആളുകൾ പങ്കെടുത്തതിനാൽ തന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് പിന്നിൽ വരുന്ന വാഹനത്തിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് ശിവകുമാർ പറയുന്നത്.

“പ്രതിഷേധത്തിനിടെ ആരും എന്നെ തള്ളിയിട്ടില്ല. അവിടെ വലിയൊരു ജനക്കൂട്ടം ഉണ്ടായിരുന്നു. പ്രതിഷേധങ്ങളിലും വലിയ പൊതുയോഗങ്ങളിലും ഒപ്പമുള്ളവരുടെ സുരക്ഷയാണ് രാഹുൽ നോക്കുന്നത്. രാഹുൽ ജന്മനാ പോരാളിയാണ് . എത്ര കേസുകൾ വന്നാലും പേടിക്കില്ല ‘ എന്നാണ് ശിവകുമാർ പറയുന്നത്.

 

Recent Posts