
അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)
ന്യൂദല്‍ഹി:അഭിജീത് ദിപ്കെയെ ‘അങ്ങേയറ്റം ദുഷ്ടനായ ഒരാൾ’ ആണെന്ന് ദീപ്കെയ്ക്കൊപ്പം യുഎസിലെ ബോസ്റ്റൺ സർവകലാശാലയിൽ പഠിച്ച സഹപാഠി ദിപ്കെ ഒരു തട്ടിപ്പുകാരനാണെന്നും ഇയാള്‍ വിശേഷിപ്പിക്കുന്നു. എക്സില്‍ പങ്കുവെച്ച വീഡിയോയിലാണ് അഭിജിത് ദീപ്കെയുടെ സഹപാഠി വിമര്‍ശനങ്ങളുമായി എത്തിയിരിക്കുന്നത്. രാജെ അയര്‍ എന്ന പെണ്‍കുട്ടിയാണ് ഈ പോസ്റ്റ് എക്സില്‍ പങ്കുവെച്ചിരിക്കുന്നത്.
ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിക്കടുത്തുള്ള ചെസ്റ്റ്നട്ട് ആവില്‍ വെച്ച് നടന്ന പാര്‍ട്ടിയിലാണ് അഭിജിത് ദീപ്കെയെ കണ്ടുമുട്ടിയതെന്ന് ഇയാള്‍ പറയുന്നു. അഭിജിത് ദീപ്കെ ഇന്ത്യയെ വെറുക്കുകയും രാജ്യത്തെ തകർക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന കടുത്ത ദേശവിരുദ്ധനാണെന്നും ഇദ്ദേഹം ആരോപിക്കുന്നു. ബോസ്റ്റണില്‍ വെച്ച് നടന്ന ഊ പാര്‍ട്ടിയിലാണ് തനിക്ക് അഭിജിത് ദീപ്കെയുടെ മനസ്സ് മനസ്സിലാക്കാന്‍ സാധിച്ചത് എന്നും ഇയാള്‍ പറയുന്നു. “എല്ലാവരും മനസ്സുതുറന്ന് സംസാരിച്ചിരുന്ന ഒരു പാർട്ടിയിൽ വെച്ചാണ് ദിപ്കെയുടെ പെരുമാറ്റത്തിൽ നെഗറ്റീവ് സ്വഭാവം കണ്ടെത്തിയതെന്നും അദ്ദേഹം വിവരിക്കുന്നു.
പാർട്ടിക്ക് ശേഷം തന്റെ കാമുകിയോട് സംസാരിച്ചപ്പോള്‍ അവള്‍ ദിപ്കെയെ ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ട് പറഞ്ഞത് ഇതാണ്:”ഇത്തരത്തിലുള്ള നെഗറ്റീവ് സ്വഭാവക്കാരായ ആളുകൾ കാരണമാണ് തനിക്ക് ഇന്ത്യയിലേക്ക് തിരിച്ചുപോകാൻ ആഗ്രഹമില്ലാത്തത് ”
“ഭാഗ്യത്തിന് നമുക്ക് ഇന്ത്യയില്‍ ബിജെപിയും മോദിയും ഉണ്ട്. അഭിജിത് ദീപ്കെയെപ്പോലുള്ള വ്യക്തികള്‍ ഇന്ത്യയെ തകര്‍ക്കാന്‍ ഇറങ്ങിത്തിരിച്ചവരാണ്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും രാജ്യത്തിന് എതിരാണ്. അഭിജിത് ദീപ്കെ ഏറ്റവും വലിയ ഫ്രോഡ് ആണ്. അവന്‍ രാജ്യത്തെ നശിപ്പിക്കും.”- ഇയാള്‍ പറയുന്നു.