Kerala

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ആലപ്പുഴ : ഓച്ചിറ-കായംകുളം റെയില്‍വേ സെക്ഷനിലെ ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു. ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

എന്നാല്‍ എറണാകുളം ഭാഗത്തേക്കുള്ള ഒമ്പത് ട്രെയിനുകള്‍ വൈകി ഓടുകയാണ്.കായംകുളത്തിനും ഓച്ചിറയ്‌ക്കുമിടയിലെ വൈദ്യുതിലൈനിലെ തകരാര്‍ കാരണം നിരവധി ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരുന്നു.

അറ്റകുറ്റപ്പണികള്‍ക്കായി റെയില്‍വേ പവര്‍ ബ്ലോക്കും ഏര്‍പ്പെടുത്തി. തകരാര്‍ പരിഹരിച്ചതോടെ ഈ ഭാഗത്തെ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു. നേരത്തെയുണ്ടായ തടസം മൂലമാണ് എറണാകുളം ഭാഗത്തേക്കുള്ള ഒമ്പത് ട്രെയിനുകള്‍ വൈകി ഓടുന്നത്.

 

Recent Posts