
മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)
തിരുവനന്തപുരം: ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് അധികാരത്തിലിരുന്നപ്പോള്‍ കേരളത്തില്‍ താന്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ചെങ്ങാനും പിണറായി വിജയന്‍ ഓര്‍ത്തിട്ടുണ്ടാവുമോ എന്ന കുസൃതിച്ചോദ്യവുമായി മനോരമ ടിവിയുടെ അവതാരകന്‍ അയ്യപ്പദാസ്. ചാനല്‍ ചര്‍ച്ചയിലെ ഈ ചോദ്യം ഡിവൈഎഫ് ഐ നേതാവ് വസീഫിനോടായിരുന്നു.
അനവസരത്തില്‍ ഇത്തരം അനാവശ്യചോദ്യങ്ങള്‍ വേണ്ടെന്നായിരുന്നു വസീഫിന്റെ മറുപടി. പിണറായി കേരളത്തില്‍ പത്ത് വര്‍ഷം മുഖ്യമന്ത്രിയായി ഭരിച്ചപ്പോള്‍ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇക്കാര്യമാണ് അയ്യപ്പദാസ് ഈ കുസൃതിച്ചോദ്യത്തിലൂടെ പുറത്തിടാന്‍ നോക്കിയത്.
പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു വാനില്‍ മണിക്കൂറുകളോളം കൊണ്ടുപോയി തുടങ്ങി ജോണ്‍ബ്രിട്ടാസും കൂട്ടരും വലിയ കോലാഹലങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതിനെയെല്ലാം നിലംപരിശാക്കുന്ന ചോദ്യമായിരുന്നു അയ്യപ്പദാസ് ചോദിച്ചത്. ഇതോടെ സഖാക്കള്‍ക്ക് മറുപടി ഇല്ലാതായി.