
കൊല്ലം: കൊട്ടാരക്കര നെല്ലിക്കുന്നത്ത് സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ബസ് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച ബസുകള്‍ക്ക് വേഗത കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി. ബസില്‍ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നു.
പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്ന് പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഒരു ബസിന്റെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതാണ് അപകട കാരണമെന്നാണ് പൊലീസ് അറിയിച്ചത്.