India

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നുവെന്നും പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും വിമര്‍ശിച്ച് ബിജെപി എംപി അനുരാഗ് താക്കൂര്‍.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നുവെന്നും പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുകയാണെന്നും വിമര്‍ശിച്ച് ബിജെപി എംപി അനുരാഗ് താക്കൂര്‍.

സുപ്രീംകോടതിയുള്‍പ്പെടെയുള്ള ഭരണഘടനാസ്ഥാപനങ്ങളെ വെല്ലുവിളിക്കുകയാണ്. സുപ്രീംകോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും പോലുള്ള ഭരണഘടനാസ്ഥാപനങ്ങളെ പ്രതിപക്ഷം ലക്ഷ്യമിടുകയാണ്. നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നവരാണ് തുടര്‍ച്ചയായി ഈ ഭരണഘടനാസ്ഥാപനങ്ങലെ വെല്ലുവിളിക്കുന്നത്. – അനുരാഗ് താക്കൂര്‍ പറഞ്ഞു.

1975ല്‍ കോണ്‍ഗ്രസ് ജനാധിപത്യത്തെ കൊന്നു, രാഷ്‌ട്രപതിക്ക് ആരോപണങ്ങളല്ലാതെ രാഹുല്‍ തെളിവുകൾ കൈമാറിയില്ല

കോൺഗ്രസ് 1975ൽ ജനാധിപത്യത്തെ കൊന്നതാണ്. രാഷ്‌ട്രപതിക്ക് ആരോപണങ്ങളല്ലാതെ തെളിവുകൾ കൈമാറാൻ കോൺഗ്രസിന് കഴിഞ്ഞില്ല. ജനങ്ങൾക്ക് വേണ്ടത് തെളിവുകളാണ്, അല്ലാതെ ആരോപണങ്ങളല്ലെന്നും ബിജെപി നേതാവ് പറഞ്ഞു.

Recent Posts