Kerala

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിക്കെതിരെ ട്രെയിനില്‍ അതിക്രമം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം:പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിക്കെതിരെ ട്രെയിനില്‍ അതിക്രമം.വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ ഒമ്പതാം തീയതി രാത്രിയാണ് സംഭവം.

യുവതിയെ ട്രെയിനില്‍ വച്ച് മര്‍ദിച്ച ശേഷം മൊബൈല്‍ ഫോണ്‍ പിടിച്ച് വാങ്ങിക്കൊണ്ട് പോയി തകര്‍ക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തില്‍ വര്‍ക്കല ശിവഗിരി സ്വദേശി ബോബിക്കെതിരെ വര്‍ക്കല പൊലീസ് കേസെടുത്തു.ട്രെയിനില്‍ വച്ച് യുവതിയുടെ പക്കലുണ്ടായിരുന്ന ഫോണ്‍ പിടിച്ചു വാങ്ങിക്കൊണ്ടുപോയെന്നും പ്ലാറ്റ്‌ഫോമില്‍ വെച്ച് തിരികെ ഫോണ്‍ വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ യുവതിയെ മര്‍ദ്ദിച്ചന്നുമാണ് പരാതി.

ഫോണ്‍ തിരികെ വാങ്ങാന്‍ യുവാവിന്റെ വീട്ടിലെത്തിയപ്പോഴും യുവതിയെ ബോബി മര്‍ദ്ദിച്ചെന്ന് പരാതിയില്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Recent Posts