
കൊച്ചി: ബംഗാളിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കെട്ടിവെച്ച കാശ് രണ്ടിടത്തും നഷ്ടമായെന്ന് ബിജെപിയുടെ ഡോ. വി.പി. പത്മനാഭന്‍. ട്വന്‍റിഫോര്‍ ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ബംഗാളിലെ നന്ദിഗ്രാമിലും റെജിനഗറിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വന്‍വിജയത്തെയും കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തെയും പത്മനാഭന്‍ പരിഹസിച്ചത്.
ബംഗാളിലെ എസ് ഐആറില്‍ വോട്ടുകള്‍ നഷ്ടപ്പെട്ടുവെന്ന ഹാഷ്മിയുടെ കമന്‍റിന് പത്മനാഭന്‍ നടത്തിയ പ്രതികരണം വൈറലാണ്. “അല്ല ഹാഷ്മി…കെട്ടിവെച്ച കാശ് പോയല്ലോ. നന്ദിഗ്രാമില്‍ കെട്ടിവെച്ച കാശ് പോയി. അസമിലെ നഗോണില്‍ 2024ല്‍ രണ്ട് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ് ജയിച്ച സ്ഥലമായിരുന്നു. അവിടെയും കോണ്‍ഗ്രസിന് കെട്ടിവെച്ച കാശ് പോയി. ബംഗാളിലെ റെജിനഗറില്‍ 75 ശതമാനം മുസ്ലിം വോട്ടുകളാണ്. ഇവിടെ ബിജെപി 75016 വോട്ടുകള്‍ക്ക് ജയിച്ചു. അവിടെയും കോണ്‍ഗ്രസിന്റെ കെട്ടിവെച്ച കാശ്പോയി. അല്ല, ബിജെപിയ്‌ക്കെതിരെ ഇത്ര ജനവികാരമുണ്ടായിട്ടും എന്തിനാ കോണ്‍ഗ്രസിന് കെട്ടിവെച്ച കാശ് പോയത്? എന്റെ നാട്ടില്‍ ഒരു ചൊല്ലുണ്ട്. ഓത്ത് പഠിക്കാന്‍ പോയി ഉള്ള ബുദ്ധീം പോയെന്ന്. അതുപോല്യാലല്ലോ. സമരം ചെയ്ത് സമരം ചെയ്ത് കോണ്‍ഗ്രസിന്റെ സീറ്റിന്റെ എണ്ണം കുറഞ്ഞു”.
“നന്ദിഗ്രാം ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന മണ്ഡലമായിരുന്നു. അവിടെ മുഖ്യമന്ത്രി സുവേന്ദു അധികാരി മത്സരിച്ചപ്പോള്‍ 9000 ആയിരുന്നു ഭൂരിപക്ഷം. അതാണ് ഇപ്പോള്‍ ബിജെപിക്ക് 1.29 ലക്ഷം വോട്ടുകളുടെയാണ് ഭൂരിപക്ഷം”. – ഡോ. വി.പി. പത്മനാഭന്‍ പറഞ്ഞു.
സമരം ചെയ്യുന്നത് കോണ്‍ഗ്രസല്ലെന്നും യുവാക്കളെ നിങ്ങള്‍ക്ക് എന്തിനാണ് പേടിയെന്നും സൗരവ് ദാസിനെയും അഭിജിത് ദീപ്കെയെയും അശുതോഷ് റാങ്കയെയും എന്തിനാണ് പേടിയെന്നും ഉള്ള ചോദ്യത്തിനും പത്മനാഭന്‍ മറുപടി പറഞ്ഞു:
“സമരം ചെയ്തത് കോണ്‍ഗ്രസല്ല. അയ്യോ അറിഞ്ഞില്ല്യാട്ടോ. യുവാക്കളെ ഞങ്ങള്‍ക്ക ഭയങ്കര പേടിയാണ്. “ദല്‍ഹി യൂണിവേഴ്സിറ്റി .യൂണിയന്‍ ഇലക്ഷന്‍. അവിടെ നാലില്‍ മൂന്ന് എബിവിപിയാണ് ജയിച്ചത്. എന്‍എസ് യു ഐ, രാഹുല്‍ ഗാന്ധി, കനയ്യ കുമാര്‍ …കോഴിമുട്ട കിട്ടി. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് എന്‍എസ് യുവിന്റെ റിബല്‍ ജയിച്ചു. മറ്റ് പ്രധാനസീറ്റുകളില്‍ എന്‍എസ് യുവിന് മൂന്നാം സ്ഥാനം. ഞങ്ങള്‍ക്ക് മൂന്ന്. സീറ്റുകള്‍ കിട്ടി. യുവാക്കള്‍ ഞങ്ങള്‍ക്കൊപ്പമാണ്. “- പത്മനാഭന്‍ പറഞ്ഞു.