Kerala

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സ്വന്തം ജീവൻ പോലും പണയം വച്ച് അന്വേഷണ സംഘം പിടികൂടിയ പ്രതികളെ എന്തിനാണ് രാഹുലും , പ്രിയങ്കയും കാണാൻ പോയത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി ; മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മേജര്‍ രവി. ശ്രീ പെരുമ്പത്തൂരില്‍ രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാവ് പോലും അടുത്തില്ലാതിരുന്നത് സംശയം ജനിപ്പിക്കുന്നതാണെന്ന് മേജർ രവി സ്വകാര്യ ചാനലിന് നൽകിയ പോഡ്കാസ്റ്റിൽ പറയുന്നു.രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ പിടികൂടാന്‍ നിയോഗിച്ച പ്രത്യക കമാന്‍ഡോ സംഘത്തെ നയിച്ചത് മേജര്‍ രവിയായിരുന്നു.

രാജ്യത്തിനകത്ത് പ്രമുഖര്‍ ഉള്‍പ്പെട്ട ഗൂഡാലോചന നടന്നിരിക്കാമെന്നും മേജര്‍ രവി പറഞ്ഞു. സാധാരണയായി കോൺഗ്രസ് മുഖ്യമന്ത്രിമാരാണെങ്കിലും , എം പി ആണെങ്കിൽ പോലും അവർ പുറത്ത് പോയാൽ നമുക്ക് അവരെ തനിച്ച് കിട്ടില്ല . അവർക്കൊപ്പം നിരവധി കോൺഗ്രസുകാർ ഉണ്ടാകും . അന്ന് രാജീവിനൊപ്പം ആരുമുണ്ടായില്ല, ഇത്രയേറെ സുരക്ഷയുള്ള സ്ഥലത്ത് ശിവരശൻ എങ്ങനെ കയറി . അതു മാത്രമല്ല സ്വന്തം ജീവൻ പോലും പണയം വച്ച് അന്വേഷണ സംഘം പിടികൂടിയ പ്രതികളെ എന്തിനാണ് രാഹുലും , പ്രിയങ്കയും കാണാൻ പോയത് , എന്ത് രാഷ്‌ട്രീയമാണിതെന്നും മേജർ രവി ചോദിക്കുന്നു.

Recent Posts