India

പഞ്ചാബിലെ വോട്ട് ചോരിയ്‌ക്കെതിരെ സമരം ചെയ്യാന്‍ പോകുമോ എന്ന ചോദ്യത്തിന് നിയന്ത്രണം വിട്ട് ക്ഷോഭിച്ച് സിജെപി വക്താവ് സൗരവ് ദാസ്

വോട്ട് ചോർച്ചയെക്കുറിച്ച് സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ച പഞ്ചാബിലേക്ക് സമരം ചെയ്യാന്‍ പോകുമോ എന്ന് ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകനോട് നിയന്ത്രണം വിട്ട് ക്ഷോഭിച്ച് സിജെപി വക്താവ് സൗരവ് ദാസ്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: വോട്ട് ചോർച്ചയെക്കുറിച്ച് സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ച പഞ്ചാബിലേക്ക് സമരം ചെയ്യാന്‍ പോകുമോ എന്ന് ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകനോട് നിയന്ത്രണം വിട്ട് ക്ഷോഭിച്ച് സിജെപി വക്താവ് സൗരവ് ദാസ്. പണ്ട് പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുതെന്ന് കമ്മ്യൂണിസ്റ്റുകാര്‍ പറഞ്ഞിരുന്ന അതേ സ്ഥിതിയാണ് പഞ്ചാബിന്റെ കാര്യത്തില്‍ കോക്റോച്ച് ജനതാ പാര്‍ട്ടി നേതാക്കള്‍ക്കുള്ളത്. കാരണം സിജെപി എന്നത് ആം ആദ്മിയുടെ ഭാഗമായുള്ള വിദ്യാര്‍ത്ഥിപ്രസ്ഥാനമാണെന്ന് കഴിഞ്ഞ ദിവസം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പരസ്യപ്രഖ്യാപനം നടത്തിയിരുന്നു.

പഞ്ചാബില്‍ ആം ആദ്മി ഭരിയ്‌ക്കുന്നതിനാല്‍ അവിടേക്ക് ഒരു സമരത്തിനും സിജെപി ഇന്നുവരെ പോയിട്ടില്ല. പഞ്ചാബില്‍ പിഎസ് സി പരീക്ഷയില് ക്രമക്കേടുണ്ടെന്ന ആരോപണമുയര്‍ന്നപ്പോഴും സമരത്തിന് സിജെപി പോയില്ല. പഞ്ചാബിലെ സര്‍ക്കാര്‍ സ്കൂളിലെ ശോചനീയാവസ്ഥ നേരെയാക്കാനും സിജെപി പോയില്ല. അതേ സമയം ബിജെപി ഭരിയ്‌ക്കുന്ന മഹാരാഷ്‌ട്ര, ബംഗാള്‍, രാജസ്ഥാന്‍, ബീഹാര്‍ എന്നിവിടങ്ങളിലേക്ക് മാത്രം സിജെപി സമരം ചെയ്യാന്‍ പോകുന്നതിനെ വിമര്‍ശിച്ചുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകന്‍ ഈ ചോദ്യം ചോദിച്ചത്.

പഞ്ചാബിലെ വോട്ട് ചോരി പ്രശ്നത്തിനെതിരെ സമരം ചെയ്യാന‍് പോകുന്ന എന്ന ചോദ്യത്തിന് മറുപടി നൽകുന്നതിന് പകരം, ആദ്യം രാജ്യതലസ്ഥാനമായ ദൽഹിയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് പറഞ്ഞ് സൗരവ് ദാസ് അതിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. .

പൊതുവേ ആം ആദ്മി ഭരിയ്‌ക്കുന്ന പഞ്ചാബിനെക്കുറിച്ച് സിജെപി മൗനം പാലിക്കുകയാണ് പതിവ്. ബിജെപിയെ ബലിയാടാക്കാന്‍ ദേശീയ വിഷയങ്ങളെക്കുറിച്ച് പ്രസംഗിക്കാൻ ഇവർക്ക് വലിയ താൽപ്പര്യവുമാണ്,

Recent Posts