India

രാഹുല്‍ഗാന്ധിയുടെ പിആര്‍ പാളി; തമിഴ്നാട്ടിലെ പരിപാടിക്കും ‘ഛത്രോം കീ ഗൂഞ്ച്’ എന്ന ഹിന്ദി പേര് നല്‍കിയതില്‍ രാഹുലിനെ പഞ്ഞിക്കിട്ട് ഡിഎംകെ

നാഴികയ്ക്ക് നാല്‍പതുവട്ടം തമിഴ് ഭാഷയെപ്പറ്റി വാചാലനാവുന്ന രാഹുൽ ഗാന്ധി പക്ഷെ തമിഴ്നാട്ടില്‍ 'ഛാത്രോം കി ഗൂഞ്ച്' ( വിദ്യാര്‍ത്ഥികളുടെ ശബ്ദം- Chhatron Ki Goonj) എന്ന പരിപാടി നടത്തിയപ്പോള്‍ പരിപാടിയുടെ പേര് തമിഴിലാക്കാന്‍ മറന്നുപോയി.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ചെന്നൈ: നാഴികയ്‌ക്ക് നാല്‍പതുവട്ടം തമിഴ് ഭാഷയെപ്പറ്റി വാചാലനാവുന്ന രാഹുൽ ഗാന്ധി പക്ഷെ തമിഴ്നാട്ടില്‍ ‘ഛാത്രോം കി ഗൂഞ്ച്’ ( വിദ്യാര്‍ത്ഥികളുടെ ശബ്ദം- Chhatron Ki Goonj) എന്ന പരിപാടി നടത്തിയപ്പോള്‍ പരിപാടിയുടെ പേര് തമിഴിലാക്കാന്‍ മറന്നുപോയി. പുറമേയ്‌ക്ക് വാചകമടിച്ചാലും രാഹുല്‍ ഗാന്ധിക്ക് തമിഴ് ഭാഷയോടും സംസ്കാരത്തോടും തൊലിപ്പുറമേ മാത്രമേയുള്ളൂ സ്നേഹം എന്നായിരുന്നു ഡിഎംകെയുടെ കണ്ടെത്തല്‍. ഡിഎംകെ. വിദ്യാര്‍ത്ഥികള്‍ക്ക് വലിയ അറിവുള്ളയാളെപ്പോലെ ക്ലാസെടുക്കാന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധിയോട് നിങ്ങള്‍ ഞങ്ങളെ പഠിപ്പിക്കേണ്ടതില്ല എന്നും ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ പറഞ്ഞു.

“ഛത്രോം കീ ഗൂഞ്ച്…എന്താണ് ഈ വാക്കുകളുടെ അര്‍ത്ഥം? ഒരു തമിഴന് അതിന്റെ അര്‍ത്ഥം അറിയുമോ? രാഹുൽ ഗാന്ധി ഇവിടെ വന്ന് വാചാലമായി സംസാരിക്കുന്നു… പരിപാടിക്ക് തമിഴോ അല്ലെങ്കിൽ ഇംഗ്ലീഷോ പോലുള്ള ഒരു നിഷ്പക്ഷ ഭാഷയില്‍ പേര് നൽകാനുള്ള മര്യാദ പോലും നിങ്ങൾ കാണിച്ചില്ല; എന്നിട്ടാണോ നിങ്ങൾ വന്ന് ഞങ്ങളെ പഠിപ്പിക്കുന്നത്?”—ശരവണന്‍ അണ്ണാദുരൈ ചോദിക്കുന്നു.

നിങ്ങള്‍ ഞങ്ങളുടെ(തമിഴന്റെ) സാംസ്കാരിക സ്വത്വം സംരക്ഷിക്കുന്നതിനെക്കുറിച്ച് പാഠങ്ങൾ എടുത്തു. രാഹുൽ ഗാന്ധി, ഞങ്ങൾക്ക് നിങ്ങളുടെ പാഠങ്ങൾ ആവശ്യമില്ല. ഡിഎംകെ ശക്തമാണ്; തമിഴ്‌നാടിന്റെയും അവിടുത്തെ ജനങ്ങളുടെയും സംസ്കാരത്തെയും സ്വത്വത്തെയും നശിപ്പിക്കാൻ ശ്രമിക്കുന്ന ആരെയും സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ ഡിഎംകെ അനുവദിക്കില്ല…”- ശരവണന്‍ അണ്ണാദുരൈ പറഞ്ഞു.

Recent Posts