
ഡൽഹി : ജോൺ ബ്രിട്ടാസ് എംപിയെ കേന്ദ്രസേനയായ സിആർപിഎഫ് മർദ്ദിച്ചതായി പരാതി . വിദ്യാർഥി-യുവജന സംഘടനകളുടെ പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് വലിച്ചിഴച്ച് പൊലീസ് വാഹനത്തിലേക്ക് കയറ്റുകയായിരുന്നുവെന്നാണ് ആരോപണം .
എംപിയാണെന്ന് പറഞ്ഞിട്ടാണ് പൊലീസുകാർ വിട്ടതെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. എംപിയാണെന്ന് അറിഞ്ഞതോടെ വാഹനത്തിൽ നിന്ന് ഇറക്കി വിടുകയായിരുന്നു. വാഹനത്തിൽ വച്ച് സിആർപിഎഫ് ഉദ്യോഗസ്ഥർ പിടിച്ചുവച്ച് ശ്വാസം മുട്ടിച്ചെന്നും എന്ത് ചെയ്താലും ഈ സമരമുഖത്ത് നിന്ന് പിന്നോട്ടുപോകില്ലെന്നുമാണ് ജോൺ ബ്രിട്ടാസ് പറയുന്നത്.
ഡിവൈഎഫ്ഐ നേതാവ് ജെയ്‌ക്ക് സി തോമസിനും, എസ്എഫ്ഐ ദേശീയ പ്രസിഡന്റ് ആദർശ് എം സജി ഉൾപ്പെടെയുള്ളവർക്കും പരുക്കേറ്റതായി പരാതിയുണ്ട്.