
പത്തനംതിട്ട: പത്തനംതിട്ടയില്‍ സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷം.ജില്ലാ കമ്മിറ്റിയിലേക്ക് ക്ഷണിതാക്കളെ തെരഞ്ഞെടുത്തതിലുളള അതൃപ്തിയില്‍ കോഴഞ്ചേരി ഏരിയ കമ്മിറ്റിയംഗവും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടിം ടൈറ്റസ് രാജിവച്ചു.
മുന്‍ മന്ത്രി എ കെ ബാലന്‍, മന്ത്രി വി ശിവന്‍കുട്ടി എന്നിവരുടെ പേഴ്‌സണല്‍ സ്റ്റാഫ് ആയി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ടിം ടൈറ്റസ്.വിഭാഗീയത കാരണം ഏരിയാ കമ്മിറ്റി യോഗം ചേരാന്‍ കഴിഞ്ഞില്ല.
ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയത് അഞ്ച് പേര്‍ മാത്രം. അനര്‍ഹരെ ജില്ലാ നേതൃത്വത്തില്‍ കയറ്റിയെന്ന് ആരോപിച്ച് തിരുവല്ല ഏരിയ കമ്മിറ്റിയില്‍ നിന്ന് സംസ്ഥാന നേതൃത്വത്തിന് പരാതിപ്രളയമാണ്. അതിനിടെ, ബിജെപിയില്‍ നിന്ന് ചാടി സി പി എമ്മില്‍ ഭാഗ്യ പരീക്ഷണം നടത്താനെത്തിയ ആളെ ജില്ലാ കമ്മിറ്റിയില്‍ ക്ഷണിതാവാക്കിയതില്‍ പ്രതിഷേധിച്ച് പന്തളം ഏരിയ കമ്മിറ്റിയിലെ പരസ്യ പ്രതിഷേധവും തുടരുന്നു.