
കൊച്ചി: ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍.തൃശൂര്‍ സ്വദേശിനി കാര്‍ത്തിക (25) ആണ് മരിച്ചത്.
ചോറ്റാനിക്കര ആശുപത്രിപ്പടിക്ക് സമീപത്തെ കെട്ടിടത്തിലെ മുറിയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഉടന്‍ സമീപമുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സുഹൃത്തിനൊപ്പമായിരുന്നു കാര്‍ത്തിക താമസിച്ചിരുന്നത്.ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ചോറ്റാനിക്കര പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി. തുടര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇരുവരെയും പറഞ്ഞയച്ചതാണെന്നും പൊലീസ് പറഞ്ഞു.