Kerala

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: വയോജന വകുപ്പിന് പുതിയ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശവന്‍. ബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു.ഇത് മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും മാതൃകയാകുമെന്നും വരുന്ന സഭാ സമ്മേളനത്തില്‍ അത് പാസാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫയല്‍ നീക്കത്തിന് പുതിയ രീതി കൊണ്ടുവരും.ജനസ്പര്‍ശം എന്ന പേരില്‍ ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ ഫയല്‍ അദാലത്ത് നടത്തും. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി .

നൂറു ദിന കര്‍മപദ്ധതി ഫലപ്രദമായി നടപ്പാക്കാന്‍ സാധിച്ചെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.ലക്ഷ്യമിട്ട 588 പദ്ധതികളില്‍ 568 എണ്ണവും പൂര്‍ണമായി പൂര്‍ത്തിയാക്കി.ലക്ഷ്യമിട്ടതില്‍ 96.5 ശതമാനവും കൈവരിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.വിവിധ വകുപ്പുകളുടെ ഏകോപനവും ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും ഉറപ്പാക്കിയാണ് പദ്ധതികള്‍ നടപ്പാക്കിയത്.

നിശ്ചയിച്ച ലക്ഷ്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചെന്നും അദ്ദേഹം പറഞ്ഞു. പദ്ധതികളുടെ പുരോഗതി പൊതുജനങ്ങള്‍ക്ക് നേരിട്ട് അറിയുന്നതിനായി പ്രത്യേക പോര്‍ട്ടല്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതിലൂടെ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകും.

 

Recent Posts