
തിരുവനന്തപുരം: മാസപ്പടിക്കേസിൽ ”ഇന്‍ഡി സഖ്യ’ ത്തിന്റെ ‘രക്ഷാദൗത്യം’ ഹൈക്കോടതി പൊളിച്ചെന്ന് വി.മുരളീധരന്‍ എംഎല്‍എ. കോടികളുടെ കൈക്കൂലിയും ഹവാല ഇടപാടും ഒരു അന്വേഷണ ഏജന്‍സി കണ്ടെത്തി തെളിവുകള്‍ കൈമാറിയിട്ടും എഫ്ഐആര്‍ രജിസ്റ്റർ ചെയ്യാതെ ഒത്തുകളിക്കുകയായിരുന്നു ഇൻഡി സഖ്യം.
എഫ്ഐആര്‍ ഇടാമെന്ന് കോടതി പറഞ്ഞതിന് അര്‍ഥം കുറ്റകൃത്യം നടന്നുവെന്നാണ്. രാഷ്‌ട്രീയവേട്ടയാടല്‍ സിദ്ധാന്തം അവതരിപ്പിച്ച് സിപിഎം നേതാക്കള്‍ ഇനിയും സ്വയം പരിഹാസ്യരാകരുത്.
ഹൈക്കോടതിയും മോദിക്കായി പണിയെടുക്കുന്നു എന്ന് സിപിഎമ്മിന് അഭിപ്രായമുണ്ടോയെന്ന് മുരളീധരന്‍ ചോദിച്ചു. ഇഡി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വണം തടസപ്പെടുത്തിയ ഓരോ കമ്യൂണിസ്റ്റുകാരനുമുള്ള മറുപടികൂടിയാണ് ഹൈക്കോടതി ഉത്തരവ്.
അഴിമതിക്കേസില്‍ വിജിലന്‍സ് എഫ്ഐആര്‍ റജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍, ഇനിയും പ്രതിപക്ഷ നേതൃസ്ഥാനത്ത് പിണറായി വിജയന്‍ കടിച്ചുതൂങ്ങരുതെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു.