
തിരുവനന്തപുരം: ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് സിപിഎം എംപി ജോണ്‍ ബ്രിട്ടാസ്. ഫെയ്സ്ബുക്ക് പേജിലാണ് ജോണ്‍ബ്രിട്ടാസ് നിയമവിരുദ്ധമായി ജയിച്ച പ്രധാനമന്ത്രി മോദി രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ദല്‍ഹിയിലെ ചില പോസ്റ്ററുകള്‍ പങ്കുവെച്ചുകൊണ്ടാണ് ജോണ്‍ ബ്രിട്ടാസ് ഈ ആവശ്യം ഉന്നയിച്ചത്. മോദി മസ്റ്റ് ഗോ (മോദി തീര്‍ച്ചയായും പോകണം), ഇല്ലീഗല്‍ പിഎം മസ്റ്റ് ഗോ (അനധികൃതമായി ജയിച്ച പ്രധാനമന്ത്രി പുറത്തുപോകണം) എന്നിങ്ങനെയുള്ള രണ്ട് ചുമരെഴുത്തുകളാണ് ജോണ്‍ ബ്രിട്ടാസ് പങ്കുവെച്ചിരിക്കുന്നത്.
ഇതിനെതിരെ ജോണ്‍ ബ്രിട്ടാസിന്റെ ഫെയ്സ്ബുക്ക് പേജില്‍ തന്നെ വന്‍തോതില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്. “ഓടും പൊളിച്ചു വന്നവൻ)ബ്രിട്ടാസ്).. ജനങ്ങൾ തിരഞ്ഞെടുത്തു വന്ന ആളോട് ഇറങ്ങി പൊക്കാൻ… എന്താല്ലേ ജനാധിപത്യം..” – എന്നാണ് പ്രവീണ്‍ കിഴുത്താണിയുടെ പ്രതികരണം. “ഇതൊക്കെ കൂറ സ്കൂൾ പിള്ളേര് കുളിമുറി ഭിത്തിയിൽ കാണിക്കുന്ന ചെയ്ത് അല്ലേ.. ഇത് വച്ചാണോ ജനങ്ങൾ വൻ mandate കൊടുത്ത ഒരു പ്രധാന മന്ത്രി രാജി വെക്കേണ്ടത്…”- ഇതാണ് അശ്വിന്‍ കിഷോറിന്റെ പ്രതികരണം.
ആദ്യം താനൊക്കെ ഒരു തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചു കാണിക്കണം”, “തന്റെ പാർടിക്ക് വേണ്ടി ഇത്രയും കഷ്ടപ്പെട്ടിരുന്നെങ്കിൽ 4+3=7 പേരുള്ള പാർട്ടി ആയി മാറില്ലായിരുന്നു”, “ഗ്യാനേഷ്കുമാർ നേതൃത്വം നൽകുന്ന ഇലക്ഷൻ കമ്മീഷന്റെ ഭാഗത്ത് നിന്ന് തെറ്റുണ്ടെങ്കിൽ താങ്കളുടെ പാർട്ടിയിൽ നിന്നും ജയിച്ചിട്ടുള്ളരോട് രാജി വെച്ച് വീണ്ടും ജനവിധി തേടാൻ പറയണം…….അതല്ലേ അതിന്റെ ശരി……..”, “ത്രിപുര യിൽ ലോക്കൽ ബോർടി ഇലക്ഷൻ ballet പേപ്പർ ആയിരുന്നു.. അവിടെ എന്തായി എന്ന് നോക്കണേ”, “മോദി ഭാരതീയൻ ആണ് അങ്ങേരുടെ കൂടെ ഓരോ ഭാരതീയനും ഉണ്ടാകും 🔥.. വല്ലവന്റെയും അച്ചാരം വാങ്ങി നക്കിയിട്ടുണ്ടെങ്കിൽ അതിന്റെ പണി മാത്രം ചെയ്താൽ മതി…”- തുടങ്ങി ബ്രിട്ടാസിന്റെ മുഖത്തടിക്കുന്ന ഒട്ടേറെ കമന്‍റുകള്‍ വന്നിട്ടുണ്ട്.