Kerala

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസിന് തുടക്കം കുറിച്ചു. തിരുവനന്തപുരം ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് കാര്‍ഗോ ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി സി. പി. ജോണ്‍ സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തു. ദല്‍ഹിയില്‍ നിന്ന് എത്തിച്ച ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍ കെഎസ്ആര്‍ടിസി വാടകയ്‌ക്ക് എടുത്ത ട്രക്കില്‍ ആലുവയിലേക്ക് കയറ്റി അയച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം.
ആദ്യഘട്ടത്തില്‍ അഞ്ച് വാഹനങ്ങളാണ് കാര്‍ഗോ സര്‍വീസിലുള്ളത്. ഇത് ഘട്ടംഘട്ടമായി വിപുലീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ നിലവിലുള്ള ലോജിസ്റ്റിക് ശൃംഖല കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ സംവിധാനം സഹായകമാകും. ഭാവിയില്‍ നൂറിലധികം ട്രക്കുകളുള്ള വലിയൊരു ഫ്ളീറ്റായി കെഎസ്ആര്‍ടിസി മാറുമെന്ന് അദ്‌ദേഹം അവകാശപ്പെട്ടു. സ്‌കോര്‍പ്പിയോണ്‍ കാര്‍ട്ട് ലോജിസ്റ്റിക്സും കാര്‍ഗോ കാര്‍ട്ട് ലോജിസ്റ്റിക്സുമാണ് ഇതിന് കെഎസ്ആര്‍ടിസിക്ക് പിന്തുണ നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സേവനങ്ങള്‍ക്കായി 99957 07131 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Recent Posts