Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പത്തനംതിട്ട:ശബരിമല സ്വര്‍ണക്കൊള്ളയില്‍ പങ്കുളള സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും. സസ്‌പെന്‍ഷനിലുളള ആളെ കമ്മിറ്റിയിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് പത്തനംതിട്ട വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ തീരുമാനമായി. കുറ്റപത്രത്തിലെ ഗൗരവം അനുസരിച്ച് ആയിരിക്കും എ പത്മകുമാറിനെതിരെയുള്ള പാര്‍ട്ടി നടപടി.

അതേസമയം,സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റികളില്‍ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയരുകയാണ്.മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ പോയി ചോദിക്കെന്ന തിരഞ്ഞെടുപ്പ് സമയത്തെ പരമാര്‍ശങ്ങളും ശബരിമല സ്വര്‍ണക്കൊള്ളയില്‍ എ പത്മകുമാറിനെതിരെ നടപടി വൈകിയതും പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ അംഗങ്ങള്‍ ഉന്നയിച്ചു. ഇടുക്കി ജില്ലയിലെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ എം എം മണി മത്സരിക്കാത്തത് തിരിച്ചടിയായെന്ന് അഭിപ്രായമുയര്‍ന്നു.എം എം മണിക്ക് പകരം കെ കെ ജയചന്ദ്രന്‍ മത്സരിച്ചത് ജില്ലയിലാകെ തിരിച്ചടിക്ക് കാരണമായി.ദേവികുളത്തെ പരാജയകാരണം എ രാജയുടെ പിടിപ്പുകേടാണെന്നും എസ് രാജേന്ദ്രന്റെ ബി ജെ പി പ്രവേശം തിരിച്ചടിയുണ്ടാക്കിയെന്നും അഭിപ്രായമുയര്‍ന്നു. ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ക്വാറി മാഫിയയുമായി വഴിവിട്ട ബന്ധം തുടരുന്നുവെന്നും വിമര്‍ശനം ഉണ്ടായി.

അതേസമയം, 9 ക്ഷണിതാക്കളെ കൂടി ഉള്‍പ്പെടുത്തി കോഴിക്കോട് ജില്ല കമ്മിറ്റി വിപുലീകരിച്ചു. തീരദേശ മേഖലയില്‍ വര്‍ഗീയ ശക്തികള്‍ സജീവമാകുന്നു. മത്സ്യ തൊഴിലാളികള്‍ക്കിടയില്‍ പ്രത്യേക ഇടപെടല്‍ നടത്താനും തീരുമാനമായി.

 

Recent Posts