Kerala

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി.ബുധനാഴ്ച ആരംഭിക്കാനിരുന്ന (ഒക്ടോബര്‍ 07) നാലാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍എല്‍ബി പരീക്ഷ മാറ്റി.08 ന് ആരംഭിക്കാനിരുന്ന ആറാം സെമസ്റ്റര്‍ പഞ്ചവത്സര പരീക്ഷയും മാറ്റി വച്ചു. ഇന്റഗ്രേറ്റഡ് ബികോം/ബിബിഎ എല്‍എല്‍ബി എന്നീ പരീക്ഷകളും മാറ്റി.

മാറ്റിവെച്ച പരീക്ഷകള്‍ ഒക്ടോബര്‍ 26, 27 തീയതികളിലേക്കാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. മറ്റ് ദിവസത്തെ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് സര്‍വകലാശാല അറിയിച്ചു.

 

Recent Posts