Kerala

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഭക്തര്‍ക്ക് മുറികള്‍ ബുക്ക് ചെയ്യാനുള്ള സംവിധാനം പൂര്‍ണമായും ഓണ്‍ലൈനിലേക്ക് .തുലാമാസ പൂജ മുതല്‍ ദിവസവും 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാനാകും.

സര്‍വ മേഖലകളിലും ഓണ്‍ലൈന്‍ സേവനങ്ങള്‍ വര്‍ധിപ്പിക്കുക എന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനപ്രകാരമാണ് ബുക്ക് ചെയ്യാവുന്ന മുറികളുടെ എണ്ണം 400 ആയി ഉയര്‍ത്തിയത്.
നിലവില്‍ 190 മുറികളായിരുന്നു ഓണ്‍ലൈനായി ബുക്ക് ചെയ്യാമായിരുന്നത്. ബാക്കി മുറികള്‍ സന്നിധാനത്തെ അക്കോമഡേഷന്‍ ഓഫിസ് വഴിയാണ് ഭക്തര്‍ക്ക് അനുവദിച്ചിരുന്നത്.നിലവില്‍ പ്രോട്ടോക്കോള്‍ ഗസ്റ്റ് ഹൗസ് ആയി ഉപയോഗിക്കുന്ന ശബരി ഗസ്റ്റ് ഹൗസിലും ഇനിമുതല്‍ ഓണ്‍ലൈനായി പത്തു മുറികള്‍ ബുക്ക് ചെയ്യാനാകും.

www.onlinetdb.com എന്ന വെബ്സൈറ്റിലൂടെയാണ് മുറികള്‍ ബുക്ക് ചെയ്യേണ്ടത്. തുലാമാസ പൂജയോട് അനുബന്ധിച്ചുള്ള ഓണ്‍ലൈന്‍ റൂം ബുക്കിംഗ് ബുധനാഴ്ച രാവിലെ 7 മണി മുതല്‍ ആരംഭിക്കും. വെബ്സൈറ്റിലെ തിരക്കില്‍ ബുക്കിംഗ് പൂര്‍ത്തിയാകാതെ വരികയും, പണം അക്കൗണ്ടില്‍നിന്ന് ഡെബിറ്റ് ആവുകയും ചെയ്താല്‍ രേഖകള്‍ സഹിതം onlinerectdb@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ പരാതി നല്‍കാം.

Recent Posts