Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മലപ്പുറം ; ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി സി.പി.എം. നേതാവും മുൻ എം.എൽ.എ.യുമായ പി. നന്ദകുമാർ രംഗത്ത്. താൻ നടത്തിയ പരാമർശത്തിൽ യാതൊരു തെറ്റുമില്ലെന്നും, ജില്ലയെ വർഗീയവാദികളുടെ കൂടാക്കാൻ അനുവദിക്കില്ലെന്ന ആശയമാണ് പ്രസംഗത്തിലൂടെ വ്യക്തമാക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

ആർ.എസ്.എസ്. കുംഭമേളകൾ നടത്തി ബി.ജെ.പിക്ക് മലപ്പുറത്ത് കടന്നുവരാനുള്ള വഴിയൊരുക്കുകയാണെന്നും നന്ദകുമാർ ആരോപിച്ചു.കോടിക്കണക്കിന് രൂപയാണ് അതിന് വേണ്ടി ചെലവഴിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇതിന് വളംവെക്കുന്ന രീതിയിലാണ് ജമാഅത്തെ ഇസ്ലാമിയുടെയും മുസ്ലീം ലീഗിന്റെയും മലപ്പുറം ജില്ലയിലെ പ്രവർത്തനം .

മലപ്പുറം ജില്ലയുടെ മതേതര പാരമ്പര്യം തനിക്ക് നന്നായി അറിയാമെന്നും ഒരു കാലത്ത് വലിയൊരു മതനിരപേക്ഷ കേന്ദ്രമായിരുന്നു ഇതെന്ന് വ്യക്തമാക്കിയ നന്ദകുമാർ, എന്നാൽ ഇന്ന് ആ പാരമ്പര്യം ഇല്ലാതാക്കാനുള്ള നീക്കങ്ങൾ ശക്തമായി നടക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. കമ്മ്യൂണിസ്റ്റ് പാർട്ടി എക്കാലത്തും മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് പ്രവർത്തിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Recent Posts