India

കോൺഗ്രസിനും , പാറ്റകൾക്കും തിരിച്ചടി : വാർത്തകളുടെ അടിസ്ഥാനത്തിൽ ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂഡൽഹി : വാർത്താ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യാൻ കഴിയില്ലെന്ന് സുപ്രീം കോടതി. .സാമൂഹ്യ പ്രവർത്തകനായ രാകേഷ് കുമാർ സിംഗ്, അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി എന്നിവരാണ് ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണാമെന്ന് ആവശ്യപ്പെട്ട് ഈ ഹർജികൾ സമർപ്പിച്ചത്. രാകേഷ് കുമാർ സിംഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ വികാസ് സിംഗാണ് ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത് . കുറഞ്ഞത് ഒരു ഇടക്കാല ഉത്തരവെങ്കിലും നൽകണമെന്ന് അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു. പക്ഷേ സുപ്രീം കോടതി ഇടക്കാല ഉത്തരവ് നൽകാൻ വിസമ്മതിച്ചു.

“ഹർജിയിൽ ഞങ്ങൾ നോട്ടീസ് അയയ്‌ക്കുന്നു. ഈ ഹർജിക്ക് അടിസ്ഥാനമായുള്ള വാർത്താ റിപ്പോർട്ട് 100 ശതമാനം കൃത്യമോ, ഭാഗികമായി കൃത്യമോ, കൃത്യമല്ലാത്തതോ ആകാം. അതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾക്ക് ഒരു ഉത്തരവുകളും പുറപ്പെടുവിക്കാൻ കഴിയില്ല.” എന്നും കോടതി വ്യക്തമാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ സസ്‌പെൻഡ് ചെയ്താൽ കമ്മീഷൻ എങ്ങനെ പ്രവർത്തിക്കുമെന്ന് വികാസ് സിങ്ങിന്റെ അഭ്യർത്ഥനയ്‌ക്ക് മറുപടിയായി സുപ്രീം കോടതി ചോദിച്ചു. രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് ആ ജോലി കൈകാര്യം ചെയ്യാൻ കഴിയുമെന്ന് സിംഗ് പ്രതികരിച്ചെങ്കിലും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ച്, വിഷയം സംബന്ധിച്ച് മറുപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിട്ടുണ്ട്.

Recent Posts