Categories: Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

റിയാദ് ; വ്യാജ തൊഴിൽ വീസയുമായി റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ മൂന്നു തിരുവനന്തപുരം സ്വദേശികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. നാലു ദിവസം മുൻപാണ് ഇവർ റിയാദിലെത്തിയത്. വ്യാജ വീസ മൂലം വിമാനത്താവളത്തിൽതന്നെ തുടർന്ന ഇവരെ നടപടികൾ പൂർത്തിയാക്കി തൊട്ടടുത്ത ദിവസം കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ തിരിച്ചയയ്‌ക്കുകയായിരുന്നു.

മറ്റൊരു വീസയുടെ പ്രിന്റിൽ വീസ നമ്പർ, തീയതി, പേര്, പാസ്‌പോർട്ട് നമ്പർ, റഫറൻസ് നമ്പർ, തൊഴിൽ തുടങ്ങിയ വിവരങ്ങൾ തിരുത്തിയാണ് ഇവർക്ക് വീസ നൽകിയിരുന്നത്. ഏജന്റുമാർ യഥാർഥ വീസയാണെന്ന് വിശ്വസിപ്പിച്ചാണ് ഇവരെ സൗദിയിലേക്ക് അയച്ചത്. വീസയ്‌ക്ക് ഒന്നര ലക്ഷം രൂപ സൗദിയിലെ ഏജന്റ് ഈടാക്കിയതായും പറയുന്നു.

Recent Posts