Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2026, 08:04 am IST
inKerala, India

ന്യൂഡൽഹി: റബ്ബർ ബോർഡ് ജീവനക്കാരുടെയും പെൻഷൻകാരുടെയും ദീർഘകാല ആവശ്യങ്ങളിൽ നിർണായക പുരോഗതി. എൻ.പി.എസ്. ജീവനക്കാരുടെ കുടുംബ പെൻഷൻ, നിർബന്ധിത വിരമിക്കൽ പെൻഷൻ, നോഷണൽ ഇൻക്രിമെന്റ് തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാർ അനുകൂല നടപടി സ്വീകരിച്ചു.

എൻ.പി.എസ്. ജീവനക്കാരുടെ മരണാനന്തര കുടുംബ പെൻഷൻ സംബന്ധിച്ച് എൻ.എസ്.ഡി.എൽ. മുഖേന ലഭിക്കുന്ന ആനുകൂല്യമോ റബ്ബർ ബോർഡ് ചട്ടങ്ങൾ പ്രകാരമുള്ള കുടുംബ പെൻഷനോ തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷൻ അനുവദിക്കുന്നതിനുള്ള നടപടികൾക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. റബ്ബർ ബോർഡ് (സർവീസ്) റൂൾസ്, 1961 ഉൾപ്പെടെയുള്ള ബാധകമായ ചട്ടങ്ങൾ പരിശോധിച്ച് ആനുകൂല്യം നടപ്പാക്കണമെന്നും കേന്ദ്ര സർക്കാരിന്റെ നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

നിർബന്ധിത വിരമിക്കൽ പെൻഷൻ ലഭിക്കുന്നവർക്കും ആശ്വാസകരമായ തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ ലഭിച്ചുവരുന്ന 30 ശതമാനം പെൻഷൻ 50 ശതമാനമായി ഉയർത്തുന്നതിനുള്ള അനുമതിയാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ അർഹരായ പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ പുനഃപരിശോധിക്കാൻ കഴിയും.

ജൂൺ 30, ഡിസംബർ 31 തീയതികളിൽ വിരമിച്ച ജീവനക്കാരുടെ കാര്യത്തിലും നിർണായക തീരുമാനമുണ്ട്. വിരമിച്ച ജീവനക്കാർക്ക് യഥാക്രമം ജൂലൈ 1, ജനുവരി 1 തീയതികളിൽ ലഭിക്കേണ്ടിയിരുന്ന അടുത്ത ഇൻക്രിമെന്റ് നോഷണൽ ഇൻക്രിമെന്റായി പരിഗണിച്ച് പെൻഷൻ പുനർനിർണയിക്കുന്നതിനുള്ള അനുമതിയും നൽകിയിട്ടുണ്ട്.

റബ്ബർ ബോർഡ് ജീവനക്കാരുടെ വിവിധ പെൻഷൻ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.എം.എസ്. റബ്ബർ ബോർഡ് എംപ്ലോയീസ് ഫെഡറേഷൻ റബ്ബർ ബോർഡ് ചെയർമാൻ ശ്രീ. എൻ. ഹരിക്ക് നിവേദനം നൽകിയിരുന്നു. തുടർന്ന് ബി.ജെ.പി. കേരളം സംസ്ഥാന അധ്യക്ഷൻ ശ്രീ. രാജീവ് ചന്ദ്രശേഖറും , ശ്രീ. എൻ. ഹരിയും കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ. പിയൂഷ് ഗോയലിനെ നേരിൽ കണ്ട് റബ്ബർ ബോർഡ് ജീവനക്കാരുടെ പെൻഷൻ സംബന്ധമായ വിഷയങ്ങൾ വിശദീകരിക്കുകയും നിവേദനം സമർപ്പിക്കുകയും ചെയ്തു.

വിഷയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ മന്ത്രി പിയൂഷ് ഗോയൽ നിർദേശം നൽകിയതിനെ തുടർന്നാണ് വാണിജ്യ വകുപ്പ് അനുകൂല നടപടി സ്വീകരിച്ചതെന്ന് ബി.എം.എസ്. അറിയിച്ചു.

ഓരോ ആനുകൂല്യത്തിന്റെയും പ്രായോഗിക നടപ്പാക്കൽ റബ്ബർ ബോർഡ് (സർവീസ്) റൂൾസ്, 1961-നും മറ്റ് ബാധകമായ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായിരിക്കണമെന്നും കേന്ദ്ര സർക്കാരിന്റെ നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Tags: Rubber Board
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

India

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

Kerala

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

Kerala

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.