Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

and India's

നിര്‍മ്മല സീതാരാമന്‍byനിര്‍മ്മല സീതാരാമന്‍
Oct 5, 2026, 12:54 am IST
inMain Article

വികസിത ഭാരതമായി മാറാനുള്ള നമ്മുടെ ലക്ഷ്യത്തിന് ഏത് തരം സംരംഭങ്ങള്‍ക്കും അവ ഏത് തലത്തില്‍ നിന്ന് തുടങ്ങിയാലും, വളരാന്‍ സാധിക്കുന്ന സാമ്പത്തിക വ്യവസ്ഥ ആവശ്യമാണ്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടയില്‍, അത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. 2017-ല്‍ ജിഎസ്ടിയുടെ ആവിര്‍ഭാവം പരോക്ഷ നികുതിക്കായി ഒരു പൊതു ദേശീയ ചട്ടക്കൂട് സ്ഥാപിച്ചു. ഒമ്പത് വര്‍ഷത്തെ പരിചയവും നികുതിദായകരുടെയും സംസ്ഥാനങ്ങളുടെയും അനുഭവസമ്പത്തും പ്രയോജനപ്പെടുത്തിക്കൊണ്ട് അടുത്ത തലമുറ ജിഎസ്ടി’ ആ ശ്രമങ്ങളെ മുന്നോട്ട് നയിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, അടുത്ത തലമുറ ജിഎസ്ടി രണ്ട് പരസ്പരബന്ധിതമായ ലക്ഷ്യങ്ങളോടെയാണ് വിഭാവനം ചെയ്തത്: നികുതി നിരക്കുകള്‍ കുറയ്‌ക്കുകയും യുക്തിസഹമാക്കുകയും ചെയ്യുക, ഒപ്പം നികുതി സംബന്ധമായ നടപടിക്രമങ്ങള്‍ ലളിതമാക്കുക എന്നിവയാണവ. നിരക്കുകളിലെ മാറ്റങ്ങള്‍ 2025 സപ്തംബര്‍ 22-ന് പ്രാബല്യത്തില്‍ വന്നു. പ്രക്രിയ പരിഷ്‌കരണങ്ങളുടെ അടുത്ത ഘട്ടം വൈകാതെ തന്നെ ജിഎസ്ടി കൗണ്‍സിലിന് മുന്നില്‍ എത്തും. കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുക, ബിസിനസുകള്‍ക്ക് കൂടുതല്‍ ഉറപ്പ് നല്‍കുക, അനാവശ്യ ബുദ്ധിമുട്ടുകളില്ലാതെ ബാധ്യതകള്‍ നിറവേറ്റാന്‍ കഴിയുന്ന ഒരു സംവിധാനം നികുതിദായകര്‍ക്കായി ഒരുക്കുക എന്നിവയാണ് ഈ ശ്രമങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

ഈ പ്രക്രിയയിലുടനീളം സംസ്ഥാനങ്ങള്‍ പങ്കാളികളായിരുന്നു. അവര്‍ തങ്ങളുടെ മുന്‍ഗണനകളും അനുഭവങ്ങളും കൗണ്‍സിലിലേക്ക് കൊണ്ടുവരികയും തീരുമാനങ്ങള്‍ രൂപപ്പെടുത്താന്‍ സഹായിക്കുകയും അവ നടപ്പിലാക്കാന്‍ മുന്നോട്ടുവരികയും ചെയ്തു.

ഇതിന്റെ ഫലങ്ങള്‍ ആത്മവിശ്വാസത്തിന് വക നല്‍കുന്നു. 2025 ഒക്ടോബറിനും 2026 ജൂലൈയ്‌ക്കും ഇടയില്‍, റിപ്പോര്‍ട്ട് ചെയ്ത നികുതിയോഗ്യമായ സാധന-സേവന വിതരണത്തിന്റെ മൂല്യം മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 25.8% വര്‍ദ്ധിച്ചു. ലളിതമായ നിരക്ക് ഘടനയോടൊപ്പം സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ വികാസവും ഉണ്ടായിട്ടുണ്ട്.

ആ പ്രതിരോധശേഷി ഏറ്റവും പുതിയ റവന്യൂ കണക്കുകളില്‍ പ്രകടമാണ്. 2026 ഏപ്രില്‍-സപ്തംബര്‍ കാലയളവില്‍ മൊത്തം ജിഎസ്ടി വരുമാനം 12.46 ലക്ഷം കോടി രൂപയിലെത്തി. ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിനേക്കാള്‍ 11.6% കൂടുതലാണ്. ജൂണ്‍ മുതല്‍ സപ്തംബര്‍ വരെയുള്ള ഓരോ മാസത്തിലും രണ്ടക്ക വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി; ഈ നാല് മാസങ്ങളിലെ മൊത്തം വരുമാനത്തില്‍ ഏകദേശം 15 ശതമാനം വര്‍ധനയുണ്ടായി. റീഫണ്ടുകള്‍ക്ക് ശേഷമുള്ള അറ്റ വരുമാനവും അര്‍ദ്ധവാര്‍ഷിക കാലയളവില്‍ 10.4% വളര്‍ച്ച കൈവരിച്ചു. നികുതിദായകര്‍ക്കുള്ള ആശ്വാസവും വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിഭവങ്ങളുടെ വളര്‍ച്ചയും ഒരുമിച്ച് മുന്നേറുകയാണ്.

നികുതി വിധേയമായ വിതരണങ്ങള്‍ 11 മേഖലകളിലും എല്ലാ പ്രധാന സംസ്ഥാനങ്ങളിലും വളര്‍ച്ച രേഖപ്പെടുത്തി. ഭാരതത്തെപ്പോലെ വൈവിധ്യമാര്‍ന്ന ഒരു സാമ്പത്തിക വ്യവസ്ഥയില്‍ ഈ വ്യാപനം ഏറെ ശ്രദ്ധേയമാണ്. മേഖലകളിലുടനീളമുള്ളതും പ്രാദേശികവുമായ ഈ വളര്‍ച്ച, കൂടുതല്‍ ബിസിനസ്സുകള്‍ക്ക് വികസിച്ചുകൊണ്ടിരിക്കുന്ന വിപണികളില്‍ പങ്കാളികളാകാനും, അതിന്റെ ഫലമായുണ്ടാകുന്ന ആവശ്യകത, നിക്ഷേപം,
തൊഴില്‍ എന്നിവയുടെ പ്രയോജനം കൂടുതല്‍ ജനവിഭാഗങ്ങള്‍ക്ക് ലഭിക്കാനും അവസരമൊരുക്കുന്നു.

പരിഷ്‌കരണത്തിന് ശേഷമുള്ള കണക്കുകള്‍ പ്രകാരം ഉപഭോക്താക്കള്‍ക്കുള്ള നേരിട്ടുള്ള വില്‍പ്പനയിലും 26.7% വര്‍ദ്ധനവുണ്ടായി. നികുതി ഇളവുകള്‍ വിലകളില്‍ പ്രതിഫലിക്കുമ്പോള്‍, കുടുംബങ്ങള്‍ക്ക് മറ്റ് ആവശ്യങ്ങള്‍ നിറവേറ്റാനോ പണം സമ്പാദിക്കാനോ കൂടുതല്‍ സാഹചര്യമൊരുങ്ങുന്നു. ഉപഭോക്താക്കള്‍ക്കുള്ള ആശ്വാസവും സംരംഭങ്ങളുടെ വളര്‍ച്ചയും പരസ്പരബന്ധിതമാണ്: കുടുംബങ്ങളുടെ വാങ്ങല്‍ ശേഷിയാണ് ബിസിനസുകള്‍ ലഭ്യമാക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ആവശ്യം നിലനിര്‍ത്തുന്നത്. ഇതിന്റെ പ്രയോജനം വീടുകളില്‍ നിന്ന് തുടങ്ങി റീട്ടെയിലര്‍മാര്‍ക്കും വിതരണക്കാര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും വരെ ലഭിക്കുന്നു.

ചെറുകിട-ഇടത്തരം സംരംഭങ്ങളെ സംബന്ധിച്ചിടത്തോളം, തങ്ങളുടെ തൊട്ടടുത്ത പ്രദേശങ്ങള്‍ക്കപ്പുറമുള്ള ഉപഭോക്താക്കളിലേക്ക് പ്രായോഗികമായ വഴി തുറന്നുനല്‍കുന്നു എന്നതിലാണ് ഒരു ദേശീയ വിപണിയുടെ മൂല്യം നിലകൊള്ളുന്നത്. ടയര്‍-2, ടയര്‍-3 നഗരങ്ങളിലെ ബിസിനസ്സുകള്‍ക്ക് തദ്ദേശീയമായി നിക്ഷേപം നടത്താനും തൊഴില്‍ നല്‍കാനും സാധിക്കുന്നതോടൊപ്പം ഇത്തരം ബന്ധങ്ങള്‍ കെട്ടിപ്പടുക്കാനും കഴിയണം. ഈ നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന സംരംഭങ്ങള്‍ക്ക് പ്രാദേശിക വിതരണക്കാര്‍ക്കും ഏജന്റുമാര്‍ക്കുമായി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും.

ഈ ചട്ടക്കൂടിലുള്ള പങ്കാളിത്തം വളരെ വലുതാണ്. കേന്ദ്ര-സംസ്ഥാന പരിധിയിലുള്ള മൊത്തം ജി.എസ്.ടി രജിസ്‌ട്രേഷനുകള്‍ ആഗസ്ത് അവസാനത്തോടെ ഏകദേശം 1.71 കോടിയായി ഉയര്‍ന്നു, ഇത് ഒരു വര്‍ഷം മുന്‍പത്തെ അപേക്ഷിച്ച് 15% വര്‍ദ്ധനയാണ്. 2026 ഏപ്രില്‍-ജൂലൈ കാലയളവില്‍, നിശ്ചിത സമയപരിധിക്കുള്ളില്‍ സമര്‍പ്പിച്ച ഏടഠഞ3ആ റിട്ടേണുകള്‍ കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിനേക്കാള്‍ 12.6% കൂടുതലായിരുന്നു. ഈ പുരോഗതി ഭരണസംവിധാനത്തിന് തുല്യമായ ഒരു ഉത്തരവാദിത്തം നല്‍കുന്നു: വിശ്വസനീയമായ സേവനം, വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം, ബുദ്ധിമുട്ടുകള്‍ സമയബന്ധിതമായി പരിഹരിക്കല്‍ എന്നിവയിലൂടെ കൃത്യമായ നികുതി പാലനം ഉറപ്പാക്കേണ്ടതുണ്ട്.

ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിന്റെ പ്രവര്‍ത്തനം
ഇതിന്റെ മറ്റൊരു പ്രധാന ഭാഗമാണ്. നികുതി ബാധ്യത തീര്‍പ്പാക്കുന്നതില്‍ ക്രെഡിറ്റുകളുടെ പങ്ക് വര്‍ദ്ധിച്ചതായും, നികുതിയോഗ്യമായ വിതരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സഞ്ചിത ക്രെഡിറ്റ് കുറഞ്ഞതായും പരിഷ്‌കരണത്തിന് ശേഷമുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. അര്‍ഹമായ ക്രെഡിറ്റ് ഫലപ്രദമായി ഉപയോഗിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്ന ബിസിനസ്സുകള്‍ക്ക് ഇത് പ്രോത്സാഹജനകമാണ്. ഒരു ചെറിയ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം, അതിന്റെ പ്രവര്‍ത്തന മൂലധനമാണ് എത്ര എളുപ്പത്തില്‍ സാധനങ്ങള്‍ വാങ്ങാനും ഒരു ഓര്‍ഡര്‍ പൂര്‍ത്തിയാക്കി അടുത്തതിലേക്ക് കടക്കാനും സാധിക്കുമെന്നത് നിര്‍ണ്ണയിക്കുന്നത്.

റീഫണ്ടുകള്‍ക്കും തുല്യമായ പ്രാധാന്യമുണ്ട്. ഏപ്രില്‍- സപ്തംബര്‍ കാലയളവില്‍ ഏകദേശം 1.80 ലക്ഷം കോടി രൂപയാണ് റീഫണ്ടായി നല്‍കിയത്. ബിസിനസ്സുകള്‍ക്ക്, അര്‍ഹമായ തുക തിരികെ നല്‍കുന്നത് കൃത്യമായി പ്രവര്‍ത്തിക്കുന്ന നികുതി വ്യവസ്ഥയുടെ ഭാഗമാണ്. ഈ പ്രക്രിയയില്‍ കൂടുതല്‍ വ്യക്തതയും കൃത്യതയും ഉണ്ടാകുന്നത്, വാങ്ങലുകളും ഉല്‍പ്പാദനവും കൂടുതല്‍ ആത്മവിശ്വാസത്തോടെ ആസൂത്രണം ചെയ്യാന്‍ സംരംഭങ്ങളെ സഹായിക്കും. അര്‍ഹമായ റീഫണ്ട് സമയബന്ധിതമായി നികുതിദായകന് ലഭിക്കുക എന്നത് ഭരണനിര്‍വ്വഹണക്ഷമതയുടെ പ്രധാന മാനദണ്ഡമാണ്.

സംസ്ഥാനങ്ങളുടെ വരുമാന സ്ഥിതിയും കൂടുതല്‍ ശക്തമാണ്. ഐ.ജി.എസ്.ടി വിഹിതം ഉള്‍പ്പെടെയുള്ള അവയുടെ മൊത്തം എസ്.ജി.എസ്.ടി വരുമാനം ഈ വര്‍ഷം ഏപ്രില്‍-സപ്തംബര്‍ കാലയളവില്‍ ഏകദേശം 16% വര്‍ദ്ധിച്ചു. ഈ വിഭവങ്ങള്‍ അടിസ്ഥാന സൗകര്യ വികസനത്തിലും പൊതുസേവനങ്ങളിലുമുള്ള നിക്ഷേപത്തെ പിന്തുണയ്‌ക്കുന്നു. ഇത് കുടുംബങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും തങ്ങളുടെ ലക്ഷ്യങ്ങള്‍ പിന്തുടരുന്നതിനുള്ള മികച്ച സാഹചര്യമൊരുക്കുന്നു. അതിനാല്‍, ഈ നേട്ടങ്ങള്‍ക്ക് പരസ്പരം ശക്തിപകരാന്‍ കഴിയും.

വളര്‍ന്നുകൊണ്ടിരിക്കുന്ന വ്യവസ്ഥിതി, ചെറിയ പങ്കാളികള്‍ക്ക് അത് വരുത്തിവെയ്‌ക്കുന്ന ചെലവുകളെക്കുറിച്ച് എപ്പോഴും ശ്രദ്ധാലുവായിരിക്കണം. അവരുടെ സമയവും വിഭവങ്ങളും പരിമിതമാണ്. റിട്ടേണ്‍ സമര്‍പ്പണം, ക്രെഡിറ്റ് അല്ലെങ്കില്‍ റീഫണ്ടുകള്‍ എന്നിവയിലെ ഓരോ പുരോഗതിയും, ബിസിനസ്സ് നടത്തുന്നതിനും വികസിപ്പിക്കുന്നതിനുമായി ആ വിഭവങ്ങള്‍ കൂടുതല്‍ വിനിയോഗിക്കാന്‍ അവരെ അനുവദിക്കണം.

ഒക്ടോബര്‍ 7-ന് കൗണ്‍സിലിന് മുന്നില്‍ വരുന്ന നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങളുമായുള്ള നിരന്തരമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് രൂപപ്പെടുത്തിയത്. രജിസ്‌ട്രേഷന്‍, റിട്ടേണുകള്‍, റീഫണ്ടുകള്‍, തര്‍ക്കങ്ങള്‍, ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിന്റെ തടസ്സമില്ലാത്ത ലഭ്യത എന്നിവ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും, അതുവഴി നികുതി പാലനത്തിനായുള്ള സമയവും ചെലവും കുറയ്‌ക്കാനും ഇവ ലക്ഷ്യമിടുന്നു. നികുതിദായകരുടെ അനുഭവങ്ങള്‍ തന്നെയാവണം തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കും വഴികാട്ടിയാകേണ്ടത്.

ജി.എസ്.ടിയുടെ വളര്‍ന്നുവരുന്ന പക്വത, പരിഷ്‌കരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് ശക്തമായൊരു അടിത്തറ നല്‍കുന്നു. വ്യക്തത, നിശ്ചയദാര്‍ഢ്യം, നികുതിദായകരോടുള്ള ബഹുമാനം എന്നീ കാര്യങ്ങളിലുള്ള അതേ പ്രതിബദ്ധത തന്നെയാണ് പ്രത്യക്ഷ നികുതികളിലെ പ്രവര്‍ത്തനങ്ങള്‍ക്കും വഴികാട്ടുന്നത്. വിശ്വസനീയമായ ഒരു നികുതി വ്യവസ്ഥ, തങ്ങളുടെ തത്സമയ ബാധ്യതകള്‍ക്കപ്പുറം ചിന്തിക്കാനും ഫലം തരാന്‍ സമയമെടുക്കുന്ന അവസരങ്ങളില്‍ നിക്ഷേപിക്കാനും സംരംഭങ്ങളെ പ്രാപ്തരാക്കുന്നു. അവര്‍ എവിടെ പ്രവര്‍ത്തിച്ചാലും അവര്‍ക്കുണ്ടാകുന്ന ആത്മവിശ്വാസം പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത വികസിത ഭാരതത്തിന്റെ സാമ്പത്തിക കരുത്ത് കെട്ടിപ്പടുക്കാന്‍ സഹായിക്കും.

Tags: indiadeveloped indiaNext-Generation GSTNext Phase of Growth
നിര്‍മ്മല സീതാരാമന്‍
നിര്‍മ്മല സീതാരാമന്‍
കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

India

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.