Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം:ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കുന്നതായുളള വാട്‌സാപ്പ് ഗ്രൂപ്പിലെ സന്ദേശം ആര്‍ ശ്രീലേഖ പിന്‍വലിച്ചു.ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ലെന്ന് ബിജെപി നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.

ശ്രീലേഖയുമായി ബി ജെ പി നേതാക്കള്‍ സംസാരിച്ചിരുന്നു. മേയര്‍ വി വി രാജേഷും സംസാരിച്ചു.

ശാരീരികാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ ചികിത്സയിലാണ് ശ്രീലേഖ.ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കൗണ്‍സിലറുടെ ചുമതല നന്നായി നിര്‍വഹിക്കാന്‍ പറ്റുമോ എന്ന ആശങ്ക ശ്രീലേഖയ്‌ക്കുണ്ടായിരുന്നു.ഈ ഉത്കണ്ഠയാണ് രാജി സന്ദേശം ശാസ്തമംഗലം വാര്‍ഡ് ഗ്രൂപ്പിലിടാന്‍ കാരണം.

എന്നാല്‍ മാധ്യമങ്ങള്‍ ഇത് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് സുരേഷ് പറഞ്ഞു.ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ട ചിത്രവും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.

 

Recent Posts