Kerala

ഇ.ഡി.യെ വിചാരണ ചെയ്യണം: വിരുദ്ധ സെമിനാറുമായി സിപിഎം; അതിലും വിഭാഗീയത, സിപിഐക്ക് ക്ഷണമില്ല

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ഇ.ഡി.യെ വിചാരണ ചെയ്യുകയെന്ന പ്രചാരണവുമായി 14-ന് തിരുവനന്തപുരത്തും 15-ന് കോഴിക്കോടും സി.പി.എം. ദേശീയ സെമിനാർ നടത്തും. ഇ.ഡി.ക്കേസിൽ ഉൾപ്പെട്ട ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. എൽ.ഡി.എഫ്. ഘടകകക്ഷികളെ ഇ.ഡി.യ്‌ക്ക് നേരെയുള്ള സമരത്തിന്റെ ഭാഗമാക്കുമെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു.

സെമിനാറിൽ പങ്കെടുക്കാനുള്ള ക്ഷണം ഇതുവരെ സി.പി.ഐ.ക്ക് ലഭിച്ചിട്ടില്ല.കൈക്കൂലി, ഹവാല കേസുകളിൽ ഈമാസം നിർണായകമായ ഇടപെടൽ അന്വേഷണ ഏജൻസികളിൽ നിന്നുണ്ടാകാനുള്ള സാധ്യത സി.പി.എം. പ്രതീക്ഷിക്കുന്നുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ച് കേന്ദ്ര അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്യുന്നുണ്ടെന്ന വിവരവും നേതാക്കൾക്കുണ്ട്.

Recent Posts