Kerala

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: ശബരിമല ക്ഷേത്രത്തില്‍ നിവേദ്യങ്ങള്‍ക്കായുള്ള സാധനങ്ങള്‍ വാങ്ങുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ഹൈക്കോടതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് നിര്‍ദേശിച്ചു. ശബരിമലയില്‍ ഹലാല്‍ സര്‍ട്ടിഫൈഡ് ശര്‍ക്കര ഉപയോഗിച്ചതിനെതിരെയുള്ള ഹര്‍ജിയിലാണ് ഈ നിര്‍ദേശം നല്‍കിയത്.2019 20 സീസണില്‍ മഹാരാഷ്‌ട്രയിലെ വര്‍ധന്‍ അഗ്രോ പ്രോസസിംഗ് ലിമിറ്റഡ് വിതരണം ചെയ്ത 20 ലക്ഷം കിലോഗ്രാം ശര്‍ക്കരയുടെ ചില പാക്കറ്റുകളില്‍ ഹലാല്‍ ലേബല്‍ ഉണ്ടായിരുന്നതായി ബോര്‍ഡ് കോടതിയില്‍ സമ്മതിച്ചിരുന്നു.
ക്ഷേത്രത്തിലേക്കു വാങ്ങുന്ന സാധനങ്ങളില്‍ മതപരമായ ആചാരങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന ആശങ്ക സൃഷ്ടിക്കും വിധമുള്ള ലേബലുകള്‍ ഇല്ലെന്ന് ബോര്‍ഡ് ഉറപ്പാക്കണമായിരുന്നുവെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
അപ്പവും അരവണയും തയ്യാറാക്കാന്‍ കാലാവധി കഴിഞ്ഞതോ ഹലാല്‍ സാക്ഷ്യപ്പെടുത്തിയതോ ആയ ശര്‍ക്കര ഉപയോഗിക്കുന്നതിനെതിരെ എസ്.ജെ.ആര്‍. കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

Recent Posts