Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2026, 06:55 am IST
inKerala, Palakkad

പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോന്‍പാറയില്‍ രണ്ട് പിഞ്ചുകുട്ടികളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അമ്മ നിവേദ്യയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് അടുത്തദിവസം കസ്റ്റഡിയില്‍ വാങ്ങും. സംഭവത്തില്‍ ദുരൂഹതകള്‍ തുടരുന്ന സാഹചര്യത്തിലാണ് വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡി അപേക്ഷ നല്‍കുന്നത്. നിവേദ്യയുടെ ഫോണ്‍ ഉള്‍പ്പെടെ ശാസ്ത്രീയ പരിശോധനയ്‌ക്കും അയയ്‌ക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

ജോണ്‍കുമാറിന്റെയും നിവേദ്യയുടെയും മക്കളായ അഞ്ച് വയസുകാരി ജെന്നിഫര്‍ ജൂലിയറ്റിനെയും മൂന്ന് വയസുകാരന്‍ റോബിന്‍ ക്രിസ്റ്റഫറിനെയും ചൊവ്വാഴ്ചയാണ് വീട്ടിലെ കുളിമുറിയിലെ വെള്ളത്തൊട്ടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് വീട്ടില്‍ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. കളിക്കുന്നതിനിടെ കുട്ടികള്‍ വെള്ളത്തൊട്ടിയില്‍ വീണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.

എന്നാല്‍ കുട്ടികളുടെ പിതൃസഹോദരി മരണത്തില്‍ സംശയം ഉന്നയിച്ചത്തോടെയാണ് പോലീസ് നിവേദ്യയെ ചോദ്യം ചെയ്തത്. തുടര്‍ന്ന് കുട്ടികളെ വെള്ളത്തൊട്ടിയില്‍ മുക്കി കൊലപ്പെടുത്തിയതായി നിവേദ്യ സമ്മതിച്ചു. ആദ്യം മൂത്ത മകളെയാണ് വെള്ളത്തില്‍ മുക്കിയതെന്നും കുട്ടിയുടെ മരണം ഉറപ്പാക്കിയ ശേഷമാണ് ഇളയ കുട്ടിയെ കൊലപ്പെടുത്തിയതെന്നും യുവതി മൊഴി നല്‍കിയതായി പോലീസ് പറയുന്നു. വെള്ളത്തില്‍ തള്ളിയിട്ട ശേഷം മുതുകില്‍ പിടിച്ചുവെച്ചാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് മൊഴി. സ്വതന്ത്രമായി ജീവിക്കുന്നതിന് കുട്ടികള്‍ തടസമായിരുന്നുവെന്നാണ് കൊലപാതകത്തിന് കാരണമായി നിവേദ്യ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഈ വിശദീകരണം അന്വേഷണസംഘം പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. സംഭവത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ, പുറത്തുനിന്ന് ആര്‍ക്കെങ്കിലും സഹായമോ പ്രേരണയോ ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.

വീട്ടിലെ ചെറിയ വെള്ളത്തൊട്ടിയില്‍ അഞ്ച് വയസുകാരി മുങ്ങിമരിക്കാനുള്ള സാധ്യത കുറവാണെന്ന സംശയവും അന്വേഷണത്തില്‍ നിര്‍ണായകമായി. ഇതോടൊപ്പം നിവേദ്യയും ഭര്‍ത്താവും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നുവെന്ന വിവരവും പോലീസിന് ലഭിച്ചിരുന്നു. ഇതാണ് യുവതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലേക്ക് അന്വേഷണസംഘത്തെ നയിച്ചത്. കുട്ടികളുടെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും തനിച്ചാണ് കൃത്യം നടത്തിയതെന്നുമാണ് നിലവില്‍ നിവേദ്യയുടെ മൊഴി. എന്നാല്‍ മൊഴിയിലെ വൈരുധ്യങ്ങളും സംഭവത്തിലെ സാഹചര്യങ്ങളും പരിശോധിച്ച ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 33കാരിയായ നിവേദ്യയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് റിമാന്‍ഡ് ചെയ്തിരുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനും മൊഴിയിലെ വിവരങ്ങള്‍ പരിശോധിക്കുന്നതിനും വിശദമായ ചോദ്യം ചെയ്യലിനുമായി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ഫോണിലെ വിവരങ്ങള്‍ ഉള്‍പ്പെടെ ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കുന്നതോടെ കേസില്‍ കൂടുതല്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

Tags: Palakkadkilling of childrenmother into custody
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

Kerala

സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് പോക്സോ കേസ് അതിജീവിതകളെ കാണാതായി

Kerala

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ച്‌ അപകടം

Kerala

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

ജില്ലാ ഗണേശോത്സവ സമിതി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച നിമജ്ജന മഹാശോഭായാത്ര സംഗമം ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്യുന്നു
Kerala

വന്ദേമാതരം ആലപിക്കാന്‍ തയ്യാറാവാത്തത് അപകടകരം: ശാന്താനന്ദ മഹര്‍ഷി

പുതിയ വാര്‍ത്തകള്‍

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.