Kerala

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം:വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം നല്‍കും.മ്യൂസിയം മൃഗശാല വകുപ്പ് സംഘടിപ്പിക്കുന്ന വന്യജീവിവാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ 2 മുതല്‍ 8 വരെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പ്രവേശനം അനുവദിക്കുമെന്ന് മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.വന്യജീവികളെയും അവയുടെ സംരക്ഷണത്തെയും കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സൗജന്യ പ്രവേശനം.

സെന്‍ട്രല്‍ സൂ അതോറിറ്റിയുടെ അംഗീകാരമുള്ള ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മൃഗശാലകളില്‍ ഒന്നാണ് തിരുവനന്തപുരത്തേത്.നിലവില്‍ സിംഹം, കടുവ, കാണ്ടാമൃഗം, മാന്‍ വര്‍ഗങ്ങള്‍, വിവിധയിനം പക്ഷികള്‍, ഉരഗങ്ങള്‍ എന്നിങ്ങനെ വിവിധ ഇനങ്ങളിലായി ആയിരത്തിലധികം മൃഗങ്ങളും പക്ഷികളും ഇവിടെയുണ്ട്.

പൊതുജനങ്ങള്‍ക്കായി മൃഗശാല സാധാരണ ദിവസങ്ങളില്‍ രാവിലെ 9:00 മണി മുതല്‍ വൈകുന്നേരം 5:15 വരെ തുറന്നു പ്രവര്‍ത്തിക്കുന്നു. തിങ്കളാഴ്ച അവധി.

Recent Posts