Entertainment

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

ഉണ്ണി മുകുന്ദന്റെ ഡേറ്റ് ലഭിച്ചെങ്കിലും നിർമ്മാതാക്കളുടെ ഈഗോ കാരണം ആ സിനിമ നഷ്‌ടമായതെങ്ങിനെയെന്ന് വിവരിച്ച് ഹരിശ്രീ യൂസഫ്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി:: ഉണ്ണി മുകുന്ദന്റെ ഡേറ്റ് ലഭിച്ചെങ്കിലും നിർമ്മാതാക്കളുടെ ഈഗോ കാരണം ആ സിനിമ നഷ്‌ടമായതെങ്ങിനെയെന്ന് വിവരിച്ച് ഹരിശ്രീ യൂസഫ്. മലയാള സിനിമയിലേക്ക് മിമിക്രിയിലൂടെ കടന്നുവന്ന ഒട്ടേറെ താരമാണ് ഹരിശ്രീ യൂസഫ്.

എങ്ങിനെയാണ് തനിക്ക് ഉണ്ണി മുകുന്ദന്‍ ഡേറ്റ് തന്നിട്ടും യുവാക്കളായ പ്രൊഡ്യൂസര്‍മാരുടെ അഹങ്കാരം കണ്ട് ആ പ്രൊജക്ട് മനസ്സില്‍ വിചാരിച്ചതുപോലെ നടപ്പാക്കാന്‍ കഴിയാതിരുന്നതെന്നും യുസഫ് ഈയിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. “ഞാൻ ഉണ്ണിമുകുന്ദന്റെ ഫ്ലാറ്റിലേക്ക് പോയി. ഫ്ലാറ്റിലേക്ക് ചെന്നപ്പോള്‍, എന്നെ നേരത്തെ അറിയാം. കഥ പറയാൻ വേണ്ടി ചെന്നതാണ്. അപ്പോള്‍ ഉണ്ണിമുകുന്ദൻ അന്ന് വലിയ ഫേമസ് ഒന്നുമല്ല, ആള്‍ നടൻ ആണെങ്കിലും, സൂപ്പർ ഹിറ്റുകള്‍ ഒന്നും അധികം കാര്യമായിട്ട് വന്നിട്ടില്ല. ഉണ്ണി മുകുന്ദൻ സോഫിയില്‍ കാലൊക്കെ കേറ്റി വെച്ചിരുന്നാണ് ഞാൻ പറയുന്ന കഥ കേള്‍ക്കുന്നത്. ഉണ്ണിമുകുന്ദന് കഥ ഇഷ്‌ടപ്പെടുന്നു. ഒക്കെ കൊള്ളാം, കേട്ടോ. ഇക്ക അത് ഫുള്‍ എഴുതിയോ? ഞാൻ പറഞ്ഞു എഴുതിയെന്ന്. എന്നാല്‍ ആ സ്ക്രിപ്റ്റ് കൂടി എനിക്ക് തന്നാല്‍, നമുക്ക് അത് എന്താണെന്ന് വെച്ചാല്‍ചെയ്യാം എന്ന് പറഞ്ഞു. ഞാൻ ഹാപ്പി ആയി. കാരണം ഉണ്ണിമുകുന്ദൻ ഓക്കേ ആണ്. ഞാൻ സ്ക്രിപ്റ്റുമായിട്ട് വരാം എന്ന് പറഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോള്‍, നമ്മുടെ പ്രൊഡ്യൂസർമാർക്ക് ഒരു ഹാലിളക്കം. പ്രൊഡ്യൂസര്‍മാര്‍ രണ്ട് പേരുണ്ട്. പുറത്തിറങ്ങിയ പാടെ അവർ പറഞ്ഞു ഉണ്ണി മുകന്ദനെ വെച്ച് ഈ പടം വേണ്ട. അവര്‍ പറഞ്ഞു,ഉണ്ണിമുകുന്ദന്‍ അഹങ്കാരിയാണ്, നമ്മുടെ മുന്നില്‍ കാലുമ്മേ കാലും വെച്ച് ഇരുന്നു, നമുക്ക് ചായ തന്നില്ല…എന്നൊക്കെ അവര്‍ നൂറു കുറ്റങ്ങള്‍ പറഞ്ഞു.

ഞാന്‍ അവര്‍ക്ക് മറുപടി കൊടുത്തു. “ഉണ്ണി മുകുന്ദന്റെ വീട്ടില്‍ പുള്ളി മാത്രമേ ഉള്ളൂ. പുള്ളി ചായ ഉണ്ടാക്കാൻ വേണ്ടി നില്‍ക്കുകയാണോ? നമുക്ക് വേറെ ആരെങ്കിലുമൊക്കെ ഉണ്ടെങ്കില്‍ ഒരു ചായ നമുക്ക് തന്നേനെ.” അങ്ങിനെ ആ പടത്തില്‍ നിന്നും ഉണ്ണി മുകുന്ദനെ ഒഴിവാക്കുകയായിരുന്നു. ഉണ്ണി മുകുന്ദനെപ്പോലെ ഇത്രയും തുറന്ന് പെരുമാറുന്ന താരത്തെ താന്‍ കണ്ടിട്ടില്ലെന്നും അശേഷം ജാഡയില്ലെന്നും ഹരിശ്രീ യൂസഫ് പറഞ്ഞു.