Kerala

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ആലപ്പുഴ : പുന്നമടയില്‍ ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു. തമിഴ്‌നാട് തിരുനല്‍വേലി സ്വദേശികളായ കുടുംബത്തോടൊപ്പമുണ്ടായിരുന്ന സുഗന്‍ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെ പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റിലായിരുന്നു അപകടം. റെഡ് കാസില്‍ വാരാഹരി എന്ന ബോട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തില്‍ കായലിലേക്ക് വീഴുകയായിരുന്നു. ബോട്ട് ജീവനക്കാര്‍ കുട്ടിയെ എടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ആശുപത്രിയില്‍ എത്തും മുന്‍പ് മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സ്വദേശത്തേക്കു കൊണ്ടുപോകും.

Recent Posts