Kerala

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: കേരളത്തിലെ പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ പിരിച്ചുവിടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. 2026 ജൂലൈ 27 ലെ സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്ത് കെപിഒഎ സമര്‍പ്പിച്ച ഹര്‍ജിയിലാണിത്. വ്യത്യസ്ത റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരെ പ്രതിനിധീകരിക്കുന്ന മൂന്ന് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.
ഒരു സാഹചര്യത്തിലും അംഗീകൃത പോലീസ് അസോസിയേഷനുകളുടെ ഘടനയില്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വിധിച്ചു.
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ (കെപിഒഎ) നിര്‍ത്തലാക്കുകയും കേരള പോലീസ് അസോസിയേഷന്‍ (കെപിഎ), കേരള പോലീസ് സീനിയര്‍ ഓഫീസേഴ്സ് അസോസിയേഷന്‍ (കെപിഎസ്ഒഎ) എന്നിവയുടെ അംഗത്വം പുനഃസംഘടിപ്പിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്.
കെപിഒഎയുടെ ആസ്തി ബാധ്യതകള്‍ 60:40 അനുപാതത്തില്‍ ശേഷിക്കുന്ന രണ്ട് അസോസിയേഷനുകള്‍ക്കിടയില്‍ വീതിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നു.
ഈ വിഷയത്തിലെ സര്‍ക്കാരിന്റെ ഉത്തരവിനെയും തുടര്‍ന്ന് അഡ് ഹോക്ക് കമ്മിറ്റികള്‍ രൂപീകരിക്കാനുള്ള ഉത്തരവുകളെയും കോടതി റദ്ദാക്കി.

Recent Posts