
ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)
ചണ്ഡീഗഡ്: പഞ്ചാബിലെ ഫഗ്‌വാരയിലുള്ള ലവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ (LPU) നടക്കുന്ന വിദ്യാര്‍ത്ഥിപ്രക്ഷോഭം കേന്ദ്രമന്ത്രി അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മിയുടെ തന്ത്രമാണെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവനീത് ബിട്ടു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ, മുതിർന്ന പാർട്ടി നേതാവ് മനീഷ് സിസോദിയ എന്നിവരാണ് ഈ അസ്വസ്ഥതകൾക്ക് പിന്നിലെന്ന് ബിട്ടു ആരോപിച്ചു;
ജലന്ധറിൽസെപ്തംബര്‍ 30ന് നടക്കാനിരിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കുന്ന ലഹരിവിരുദ്ധ റാലി തടസ്സപ്പെടുത്താൻ ‘ആം ആദ്മി പാർട്ടി (AAP) നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി കലാപം. സർവകലാശാലയിലെ വിദ്യാര്‍ത്ഥിഅക്രമം രൂക്ഷമാകാൻ പോലീസ് ലാത്തിച്ചാര്‍ജ്ജ് വഴി സഹായിച്ചെന്നും രവനീത് ബിട്ടു ആരോപിച്ചു.
മറ്റ് രാഷ്‌ട്രീയ വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും സെപ്റ്റംബർ 30-ന് ജലന്ധറിൽ നടക്കാനിരിക്കുന്ന ബിജെപിയുടെ റാലി തടസ്സപ്പെടുത്താനുമാണ് എൽപിയുവിൽ (LPU) പഞ്ചാബ് ഭരിയ്‌ക്കുന്ന ആം ആദ്മി പാര്‍ട്ടി അസ്വസ്ഥതകൾ സൃഷ്ടിച്ചതെന്ന് ബിട്ടു ‘എക്സ്’ (X) പ്ലാറ്റ്‌ഫോമിലെ പോസ്റ്റിൽ ആരോപിച്ചു.
“ബിജെപിയുടെ ലഹരിവിരുദ്ധ യാത്രകൾക്ക് പഞ്ചാബികൾ നൽകുന്ന വൻ പിന്തുണയിൽ എഎപി (AAP) പരിഭ്രാന്തരാണ്. ദൽഹിയിലെ ആം ആദ്മി നേതാക്കൾക്ക് അനുവദിച്ച ബംഗ്ലാവുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ നിന്നും ഗായത്രി ബിഷ്ണോയിയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് എൽപിയുവിൽ ഈ ഗൂഢാലോചന ആസൂത്രണം ചെയ്തത്,” ബിട്ടു പറഞ്ഞു. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ പോലീസ് ആദ്യം അലംഭാവം കാണിച്ചുവെന്നും, ഇത് തീവെപ്പിനും അക്രമത്തിനും വഴിയൊരുക്കിയെന്നും, ഒടുവിൽ പോലീസുകാർക്കും വിദ്യാർത്ഥികൾക്കും പരിക്കേൽക്കുന്ന ലാത്തിച്ചാര്‍ജ്ജിലേക്ക് കാര്യങ്ങള്‍ മനപൂര്‍വ്വം എത്തിച്ചെന്നും അദ്ദേഹം ആരോപിച്ചു.
“പോലീസ് അലംഭാവം കാണിച്ചതിനെത്തുടർന്ന് അക്രമികൾക്ക് തീവെപ്പും അക്രമവും നടത്താൻ അവസരമൊരുങ്ങി; ഇതിൽ പോലീസുകാർക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റു,” അദ്ദേഹം പറഞ്ഞു.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ, മുതിർന്ന പാർട്ടി നേതാവ് മനീഷ് സിസോദിയ എന്നിവരാണ് ഈ അസ്വസ്ഥതകൾക്ക് പിന്നിലെന്ന് ബിട്ടു ആരോപിച്ചു; അക്രമികളെ ആം ആദ്മി നേതാക്കള്‍ തന്നെയാണ് എൽപിയു കാമ്പസിലേക്ക് അയച്ചതെന്നും അദ്ദേഹം ആരോപിച്ചു. “കണക്കുതീർക്കുന്നതിനായി മാത്രം ഭഗവന്ത് മാൻ, അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ എന്നിവർ എൽപിയുവിലേക്ക് അക്രമികളെ അയച്ചു,” ബിട്ടു ആരോപിച്ചു.
“സെപ്റ്റംബർ 30-ന് ജലന്ധറിൽ അമിത് ഷായുടെ റാലി നടക്കാനിരിക്കുകയാണ്; ലക്ഷക്കണക്കിന് ആളുകൾ അതിൽ പങ്കെടുക്കുമെന്ന് സർക്കാരിന് അറിയാം. പഞ്ചാബിലെ ജനങ്ങളിൽ നിന്ന് ബിജെപിക്ക് ലഭിക്കുന്ന പിന്തുണയിൽ ആം ആദ്മി പാർട്ടി (AAP) അസ്വസ്ഥരാണ്. റാലി തടസ്സപ്പെടുത്തുന്നതിനായി ജലന്ധറിൽ കലാപങ്ങൾക്ക് അവർ അവസരമൊരുക്കുകയാണ്,” അദ്ദേഹം ആരോപിച്ചു.